തുറന്ന് വരുന്ന School Details എന്ന ജാലകത്തിന്റെ മുകള്‍ ഭാഗത്തുള്ള Edit School Details എന്നതില്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ സ്കൂളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ Edit ചെയ്യുന്നതിനുള്ള ജാലകം ലഭിക്കും. ഇവിടെ നിന്നും School Code, School Name എന്നിവയൊഴിടെയുള്ള വിവരങ്ങള്‍ Update ചെയ്യാവുന്നതാണ്. പുതിയ ക്ലബുകളെ ഉള്‍പ്പെടുത്തുന്നതിനും ഈ ജാലകമാണ് ഉപയോഗിക്കുന്നത്
ഇവിടെ Head Masters Name, Head Masters Phone എന്നിങ്ങനെ ആവശ്യമുള്ള വിവരങ്ങള്‍ നല്‍കി പേജിന് താഴെയുള്ള Update School Details Button അമര്‍ത്തുക
സമ്പൂര്‍ണ്ണയില്‍ ടി സി തയ്യാറാക്കുന്നതെങ്ങനെ? (TC തയ്യാറാക്കുന്നതിന് മുമ്പ് കുട്ടിയുടെ വിശദാംശങ്ങള്‍ Confirm ചെയ്തിരിക്കണം)ലോഗിന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തിന്റെ മുകളിലുള്ള Class and Divisions എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക.
തുറന്ന് വരുന്ന ജാലകത്തില്‍ നിന്നും ഏത് ക്ലാസിലെ കുട്ടിയുടെ ടി സിയാണോ തയ്യാറാക്കേണ്ടത് ആ ക്ലാസില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ആ ക്ലാസിലെ ഡിവിഷനുകളുടെ വിശദാംശങ്ങള്‍ അടങ്ങിയ പുതിയൊരു ദാലകം ലഭിക്കും.ഇവിടെ നിന്നും കുട്ടി ഉള്‍പ്പെടുന്ന ഡിവിഷനില്‍ ക്ലിക്ക് ചെയ്യുക

ഇപ്പോള്‍ തുറന്ന് വരുന്ന പേജിലെ Search Former Students എന്ന ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ലഭിക്കുന്ന പേജില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കുക.
പുതിയ പേജില്‍ കുട്ടിയെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും നല്‍കണമെന്നില്ല . കുട്ടിയുടെ ടി സി നമ്പര്‍ അറിയാമെങ്കില്‍ അത് മാത്രം നല്‍കിയാല്‍ മതി .ടി സി നമ്പര്‍ നല്‍കുമ്പോള്‍ School code/TC Number/Year എന്ന രീതിയിലാണ് നല്‍കേണ്ടത് (ഉദാഹരണത്തിന്21124/123/2013 എന്ന മാതൃകയില്‍) .അല്ലെങ്കില്‍ കുട്ടിയുടെ അഡ്മിഷന്‍ നമ്പരോ പേരോ ഏതെങ്കിലും ഒന്ന് നല്‍കി ചുവടെയുള്ള Serach ബട്ടണ്‍ അമര്‍ത്തുക. ഇപ്പോള്‍ തുറന്ന് വരുന്ന പുതിയ പേജില്‍ പ്രസ്തുത വിദ്യാര്‍ഥിയുടെ പേര് ഉണ്ടാകും . വിദ്യാര്‍ഥിയുടെ പേരില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജിന് മുകളില്‍ Print TC എന്നതില്‍ ക്ലിക്ക് ചെയ്ത് TC-യുടെ Print Out എടുക്കാം. ഇതോടെപ്പം തന്നെ നിങ്ങള്‍ തയ്യാറാക്കിയ T.C-യില്‍ എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചാല്‍ അത് തിരുത്തുന്നതിന് എന്തെങ്കിലും മാര്‍ഗമുണ്ടോ എന്നന്വേഷിച്ചും നിരവധി അന്വേഷണങ്ങള്‍ ഉണ്ടായി.അതിനുള്ള പരിഹാരം ഇതാ. മേല്‍ സൂചിപ്പിച്ച രീതിയില്‍ കുട്ടിയെ കണ്ടെത്തുക.തുറന്ന് വരുന്ന പേജിന്റെ മുകള്‍ഭാഗത്ത് TC issued/Mark as Not Issued എന്ന് കാണാം.
ഇപ്പോള്‍ തുറന്ന് വരുന്ന ജാലകത്തില്‍ ടി സി നമ്പര്‍ (മേല്‍സുചിപ്പിച്ച മാതൃകയില്‍ നല്‍കണം) നല്‍കിയാല്‍ പ്രസ്തുത വിദ്യാര്‍ഥിയെ നിങ്ങളുടെ സ്കൂളില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള വിന്‍ഡോ ലഭിക്കും.ആവശ്യമായ വിവരങ്ങള്‍ നല്‍കി അഡ്‌മിറ്റ് ചെയ്യാവുന്നതാണ്
നിങ്ങളുടെ സ്കൂളിലെ ക്ലാസുകളുടെ ഒരു ലിസ്റ്റ് തുറന്ന് വരും . ഈ ലിസ്റ്റിന്റെ മുകളിലായി Student Transfer എന്ന Tab വഴി കുട്ടികളെ പുതിയ ക്ലാസിലേക്ക് Transfer ചെയ്യാം. പുതിയ അധ്യയന വര്‍ഷമായതിനാല്‍ ആദ്യം ചെയ്യേണ്ടത് പുതിയ ഡിവിഷനുകള്‍ നിര്‍മ്മിക്കുകയാണ്. ഇതിനായി നിലവിലുള്ള ലിസ്റ്റിലെ ഏതെങ്കിലും ഒരു ക്ലാസില്‍ ക്ലിക്ക് ചെയ്താല്‍ നിലവില്‍ ആ ക്ലാസില്‍ എത്ര ഡിവിഷനുകളുണ്ടോ അത്രയും ഡിവിഷനുകളുടെ ലിസ്റ്റ് ഉള്‍പ്പെടുത്തിയ പുതിയ ജാലകം തുറന്ന് വരും( ഉദാഹരണത്തിന്Eighth Class എന്നതിലാണ് ക്ലിക്ക് ചെയ്യുന്നതെങ്കില്‍ 8A 2012-13, 8B 2012-13എന്നിങ്ങനെ ഡിവിഷനുകളുടെ ലിസ്റ്റ് ലഭ്യമാകും)




No comments:
Post a Comment