സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്.സഹായ താള്‍ താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Sunday, 13 December 2015

ഇന്‍കം ടാക്സ്

ഇന്‍കം ടാക്സ് സംബന്ധിച്ച ഒരു പോസ്റ്റ് (കടപ്പാട് മാത്സ് ബ്ലോഗ്)

ധനകാര്യവകുപ്പിന്റെ 20/11/2015 ലെ 89/2015 നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം ഓരോ ഉദ്യോഗസ്ഥരും അവരുടെ പ്രതീക്ഷിത ആദായ നികുതി സ്റ്റേറ്റ്മെന്‍റ് പുതുക്കി നല്‍കേണ്ടതുണ്ട്. ഇതിനായി ധനകാര്യവകുപ്പിന്റെ അക്കൗണ്ട്സ് വിഭാഗം പ്രത്യേക ഫോര്‍മാറ്റ് പുറത്തിറക്കിയിട്ടുണ്ട്. ഏകദേശ വരവിന്റേയും ചെലവിന്റേയും അടിസ്ഥാനത്തില്‍ നികുതി കണക്കാക്കി ബാക്കി അടക്കാനുള്ള നികുതി നവംബര്‍, ഡിസംബര്‍, ജനുവരി, ഫെബ്രുവരി എന്നിങ്ങനെയുള്ള നാല് മാസങ്ങളില്‍ തുല്യ ഗഡുക്കളായി അടച്ചു തീര്‍ക്കണം.
ടി.ഡി.എസുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ 2-12-2015ല്‍ വളരെ വിശദമായൊരു സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. നോക്കുമല്ലോ. ആന്റിസിപ്പേറ്ററി ഇന്‍കംസ്റ്റേറ്റ്മെന്റ് തയ്യാറാക്കുന്നതിന് പരിചയസമ്പന്നരായ ബാബു വടക്കുംചേരി, അബ്ദുള്‍ റഹ്മാന്‍, സുധീര്‍കുമാര്‍ ടി.കെ, കൃഷ്ണദാസ് എന്‍ പി എന്നീ അദ്ധ്യാപകര്‍ തയ്യാറാക്കിയ നാല് എക്സെല്‍ പ്രോഗ്രാമുകളും ചുവടെ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതേയുള്ളു.


Software to prepare ANTICIPATORY INCOME STATEMENT


എന്താണ് ആന്റിസിപ്പേറ്ററി ഇന്‍കം സ്റ്റേറ്റ്മെന്റ്
ധനകാര്യവകുപ്പിന്‍റെ "നം. 70/എസ്റ്റാ-സി 3/14 ധന. തിയ്യതി 24-7-14" സര്‍ക്കുലര്‍ പ്രകാരമമാണ് പ്രതീക്ഷിത വരുമാനത്തിന്റെ സ്റ്റേറ്റ്മെന്റ് പ്രകാരം നികുതി ഓരോ മാസവും അടക്കണമെന്ന നിര്‍ദ്ദേശം വന്നത്. ഇതില്‍ മാര്‍ച്ച് മാസത്തെ ശമ്പളബില്‍ തയ്യാറാക്കുന്നതിന് മുമ്പായി  ഓരോ ജീവനക്കാരനും Anticipatory IncomeStatement ("പ്രതീക്ഷിത വരുമാനത്തിന്‍റെ സ്റ്റേറ്റ്മെന്‍റ്") തയ്യാറാക്കി DDO യ്ക്ക് നല്‍കണം എന്ന് പറയുന്നു.  Self Drawing Officer മാര്‍ ശമ്പള ബില്ലിനോടൊപ്പം ഇത് കൂടി ട്രഷറിയില്‍ നല്‍കണം.പുതിയ നിരക്ക് പ്രകാരമുള്ള ആദായ നികുതി കണക്കാക്കുന്നതിനും Anticipatory Income Statement ("പ്രതീക്ഷിത വരുമാനത്തിന്‍റെ സ്റ്റേറ്റ്മെന്‍റ്") തയ്യാറാക്കുന്നതിനുമുള്ള സോഫ്റ്റ്‌വെയറുകള്‍ ഇവിടെ പരിചയപ്പെടുത്തുകയാണ്.

"പ്രതീക്ഷിത വരുമാനത്തിന്‍റെ സ്റ്റേറ്റ്മെന്‍റ്" അനുസരിച്ച് അടുത്ത  വര്‍ഷം ഒടുക്കേണ്ട ആദായ നികുതിയുടെ 12ല്‍ ഒരു ഭാഗം മാര്‍ച്ച് മുതലുള്ള ഓരോ മാസവും ശമ്പള ബില്ലില്‍ കുറവ് ചെയ്യേണ്ടതുണ്ട്. ബജറ്റില്‍ നിര്‍ദേശിച്ച പുതിയ നിരക്ക് പ്രകാരം ആണ് ആദായനികുതി കണക്കാക്കേണ്ടത്.  2015-16 വര്‍ഷത്തെ ആദായനികുതി നിരക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേത് തന്നെയാണ്. ഇനി "പ്രതീക്ഷിത വരുമാനത്തിന്‍റെ സ്റ്റേറ്റ്മെന്‍റ്" തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ പറയാം. അരിയര്‍, ഗ്രേഡ്, മറ്റ് അലവന്‍സുകള്‍ എന്നിവ ഭാവിയില്‍ ലഭിച്ചേക്കും എന്ന പ്രതീക്ഷയില്‍ അവ ഇപ്പോള്‍ ആകെ വരുമാനത്തില്‍ കൂട്ടേണ്ടതില്ല.  അവ ലഭിക്കുമ്പോള്‍ അവ കൂടി കൂട്ടി "പ്രതീക്ഷിത വരുമാനത്തിന്‍റെ സ്റ്റേറ്റ്മെന്‍റ്" വീണ്ടും തയ്യാറാക്കി കൂടുതല്‍ ടാക്സ് അടയ്ക്കുകയാവും നല്ലത്. പ്രൊഫഷനല്‍ ടാക്സ്, ഭവനവായ്പയുടെ പലിശ, 80C, 80CCD, 80CCG, 80D, 80DD, 80DDB, 80E, 80U, 80EE മുതലായ വകുപ്പുകള്‍ പ്രകാരമുള്ള  പ്രതീക്ഷിക്കുന്ന എല്ലാ കിഴിവുകളും വിട്ടു പോകാതെ പരിഗണിക്കുക. പുതിയ ബജറ്റില്‍   80CCD (National Pension System- NPS),  80D (Mediclaim), 80DDB (Specified Diseases), 80DD (Disabled Dependant), 80U (Disabled Employee) എന്നീ വകുപ്പുകളിലാണ് മാറ്റങ്ങളുള്ളത്. അവയിലെ പുതിയ നിരക്കുകളും മറ്റും പരിശോധിക്കുമല്ലോ.  ഇനി 2015-16 വര്‍ഷത്തെ പ്രധാന  കിഴിവുകള്‍ ഇനി പറയാം.

1.HRA (Section 10(13A)
വാടകവീട്ടിൽ താമസിക്കുകയും ശമ്പളത്തിന്റെ (Pay +DA ) പത്തു ശതമാനത്തിൽ കൂടുതൽ വീട്ടുവാടക കൊടുക്കുകയും ചെയ്യുന്ന ജീവനക്കാർക്ക് മാത്രമാണ് HRA ഇനത്തിൽ കുറവ് ലഭിക്കാൻ അർഹത. ഇനി പറയുന്ന മൂന്ന് ഇനങ്ങളിൽ ഏറ്റവും കുറഞ്ഞത്‌ മാത്രമേ ഇളവായി ലഭിക്കൂ.

1- ആ വർഷം ലഭിച്ച HRA ,
2-ശമ്പളത്തിൻറെ (Pay+DA) 10% ത്തിലും കൂടുതലായി വീട്ടുവാടക കൊടുത്തത്.
3-ശമ്പളത്തിൻറെ 40%
(ഉദാഹരണമായി 3000 രൂപ ഒരു വർഷം HRA ലഭിക്കുന്ന ഒരാളുടെ ഒരു വർഷത്തെ ശമ്പളം 350000 രൂപ ആണെന്നിരിക്കട്ടെ. അയാളുടെ ശമ്പളത്തിന്റെ 10% 35000  ആണല്ലോ. അയാൾ ആ വർഷം 34000 വീട്ടുവാടക കൊടുത്തെങ്കിൽ ഇളവ് ഇല്ല.  37000 കൊടുത്തെങ്കിൽ 2000 രൂപ ഇളവ്. 70000 രൂപ കൊടുത്തെങ്കിൽ 3000 രൂപ ഇളവ് )
2- Professional Tax  (Section 16(iii)), Entertainment Allowance (Section 16(ii))
ആ വർഷം കൊടുത്ത തൊഴിൽ നികുതി കുറയ്ക്കാം.  കൂടാതെ ആ വർഷം ലഭിച്ച Entertainment Allowance ഗ്രോസ് സാലറിയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അതും കുറയ്ക്കാം.

Housing Loan Interest  (Section 24(b) )
സ്വന്തം താമസത്തിനായി വീട് നിർമ്മിക്കുന്നതിനോ വാങ്ങുന്നതിനോ റിപ്പയർ ചെയ്യുന്നതിനോ പുതുക്കി പണിയുന്നതിനോ എടുത്ത ലോണിന്റെ പലിശ നിബന്ധനകൾക്ക് വിധേയമായി കുറയ്ക്കാം.  ഇതിനായി പലിശ നൽകേണ്ട സ്ഥാപനത്തിൽ നിന്നും പലിശ സംഖ്യ, ലോണ്‍ എടുത്തതിന്റെ ഉദ്ദേശ്യം എന്നിവ കാണിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.  വീടിന്റെ ഉടമസ്ഥാവകാശം ഉള്ള ജീവനക്കാർക്ക് മാത്രമേ ഈ കുറവിന് അർഹതയുള്ളൂ.
A .1-4-1999 ന് ശേഷം വീട് വാങ്ങുന്നതിനോ ഉണ്ടാക്കുന്നതിനോ എടുത്ത വായ്പയാണെങ്കിൽ പരമാവധി 2 ലക്ഷം രൂപ കുറവ് ലഭിക്കും.  രണ്ടു ലക്ഷം ഇളവു ലഭിക്കാൻ ലോണ്‍ എടുത്ത സാമ്പത്തിക വർഷം മുതൽ മൂന്നു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കിയിരിക്കണം.  ഇത് കാണിക്കാൻ ഒരു "Self  Declaration" നൽകിയാൽ മതിയാകും.

B. 1-4-1999 ന് മുമ്പ് എടുത്ത വായ്പയാണെങ്കിൽ പരമാവധി 30,000 രൂപ മാത്രമേ കുറവ് ലഭിക്കൂ.
C . റിപ്പയർ, പുനർനിർമ്മാണം എന്നിവയ്ക്ക് വേണ്ടി എടുത്ത ലോണ്‍ എന്ന് എടുത്തതാണെങ്കിലും  പരമാവധി ഇളവ് 30,000 രൂപയാണ്.
Chapter VI -A യിലെ കിഴിവുകൾ 
80 C 
നമുക്ക് ലഭിക്കുന്ന പ്രധാന കിഴിവായ Section 80 C പ്രകാരമുള്ള  കിഴിവുകൾ പരമാവധി 1,50,000 രൂപ വരെ Gross Total Income ത്തിൽ നിന്നും കുറയ്കാം. ആ വർഷം അടച്ച അല്ലെങ്കിൽ കൊടുത്ത തുക മാത്രമേ 80 C  പ്രകാരം കിഴിവായി ലഭിക്കൂ.

1. Provident Fund  ൽ നിക്ഷേപിച്ച subscription തുകയും അരിയറും കിഴിവായി അനുവദിക്കും. (ലോണിലേക്കുള്ള തിരിച്ചടവ് അനുവദിക്കില്ല)

2. LIC   യിൽ ജീവക്കാരന്റെയോ ഭാര്യ/ഭർത്താവിന്റെയോ മക്കളുടെയോ പേരിൽ അടച്ച പ്രീമിയം കിഴിവായി ലഭിക്കും. (1-4-2012 നു മുമ്പ് എടുത്ത പോളിസി ആണെങ്കിൽ പ്രീമിയം പോളിസിയുടെ 20 %ത്തിൽ കൂടരുത് എന്നും 1-4-2012 ശേഷം  എടുത്ത പോളിസി ആണെങ്കിൽ പ്രീമിയം പോളിസിയുടെ 10 % ത്തിൽ കൂടരുത് എന്നും വ്യവസ്ഥയുണ്ട്. അതായത് പരമാവധി അനുവദനീയമായ കിഴിവ് പോളിസിയുടെ 20%/ അല്ലെങ്കിൽ 10% വരെയാണ്.)

3. SLI,  GIS,  FBS  എന്നിവ.

4. വീട് നിർമ്മാണത്തിനോ വാങ്ങുന്നതിനോ എടുത്ത വായ്പയുടെ തിരിച്ചടവിൽ മുതലിലേക്കുള്ള ഭാഗം 80 C പ്രകാരം കിഴിവിന് അർഹമാണ്. എന്നാൽ റിപ്പയറിങ്ങിനോ പുനർനിർമ്മാണത്തിനോ എടുത്ത ലോണിന്റെ മുതലിലേക്കുള്ള തിരിച്ചടവ് അനുവദനീയമല്ല)

5. Scheduled Bank കളിലോ പോസ്റ്റ്‌ ഓഫീസിലോ  5 വർഷത്തിൽ കുറയാത്ത കാലത്തേക്കുള്ള സ്ഥിരനിക്ഷേപം.

6. Tution Fee - ജീവനക്കാരന്റെ പരമാവധി രണ്ടു കുട്ടികൾക്ക് വേണ്ടി അടച്ച Tution Fee ഇളവായി ലഭിക്കും. പ്രീ പ്രൈമറി ക്ലാസ് മുതലുള്ള ഇന്ത്യയിൽ പഠിക്കുന്ന ഏത് Full Time കോഴ്സും ആവാം. എന്നാൽ Tution Fee അല്ലാതെ മറ്റു ഫീസുകളൊന്നും ഇളവിന് അർഹമല്ല.

7. സ്വന്തം താമസത്തിനായി വീട് വാങ്ങുന്നതിനുള്ള Stamp Duty, Registration ഫീസ്‌ എന്നിവ.

8. സുകന്യ സമൃദ്ധി അക്കൗണ്ടിലെ നിക്ഷേപം 

ഇവ കൂടാതെ  അംഗീകരിച്ച Superanuation Fund , National Saving Certificate , LIC യുടെയും UTI യുടെയും Unit Linked Insurance Plan , നോട്ടിഫൈ ചെയ്ത Annuity Plan, നോട്ടിഫൈ ചെയ്ത Mutual Fund, ICICI, IDBI ,NABARD എന്നിവയുടെ Infrastructure Development Bond എന്നിവയിലെ നിക്ഷേപങ്ങളും Section 80 C പ്രകാരം ഇളവിന് അർഹമായ മറ്റു നിക്ഷേപങ്ങളും കുറയ്ക്കാം.
80C പ്രകാരം പരമാവധി 1,50,000 രൂപ വരെ കുറയ്ക്കാം.

80 CCC

LIC യുടെയോ മറ്റു അംഗീകൃത ഇൻഷുറൻസ് സ്ഥാപനങ്ങളിലെയോ പെൻഷൻ പദ്ധതികളായ Annuity Plan കളിലെ നിക്ഷേപം.

80 CCD(1)

National Pension System (NPS)  ത്തില്‍ തവണ   അടച്ച തുക 80CCD(1) പ്രകാരം കിഴിവ് ലഭിക്കും.  ഇത് ശമ്പളത്തിന്റെ (Pay +DA) യുടെ 10 % ത്തിൽ കൂടാൻ പാടില്ല. 

80C, 80CCC, 80CCD(1)എന്നിവയുടെ ആകെ കിഴിവ് പരമാവധി 1,50,000 രൂപ വരെയാണ്. ഇതിനു പുറമെ 80CCD(1) പ്രകാരം 50,000 രൂപ അധികകിഴിവും ഈ വര്‍ഷം മുതല്‍ ലഭിക്കും.  ഇനി പറയുന്ന എല്ലാ കിഴിവുകളുംഇതിന് പുറത്തുള്ളവയാണ്.

80CCD(2)
NPSലെ Employers Contribution വരുമാനത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഇങ്ങിനെ ഉള്‍പ്പെടുത്തിയാല്‍ Employers Contribution പരമാവധി ജീവനക്കാരന്‍റെ ശമ്പള(Pay+DA)ത്തിന്റെ  10%  പരിധിയില്ലാതെ 80CCD(2) പ്രകാരം കുറയ്ക്കാം.
80 CCG

നോട്ടിഫൈ ചെയ്ത Equity Saving Scheme കളിലെ നിക്ഷേപത്തിന് അനുവദിക്കുന്ന കിഴിവാണ് ഇത്.  ഈ വകുപ്പ് പ്രകാരമുള്ള കിഴിവിന് അർഹമായ പദ്ധതിയാണ് Rajiv Gandhi Equity Saving Scheme. നിക്ഷേപത്തിന്റെ പകുതി തുകയ്ക്കുള്ള കിഴിവ് പരമാവധി 25,000 രൂപ വരെ ലഭിക്കും. നിക്ഷേപം നടത്തിയ ശേഷം തുടർച്ചയായ 3 സാമ്പത്തിക വർഷത്തിനുള്ളിൽ ഏതെങ്കിലും ഒരു വർഷം ഈ കിഴിവ് claim ചെയ്യാം.  ഈ നിക്ഷേപം 3 വർഷത്തേക്ക് ലോക്ക് ചെയ്തതായിരിക്കണമെന്നും ജീവനക്കാരന്റെ Gross Total Income 12 ലക്ഷത്തിൽ കൂടരുതെന്നും നിബന്ധനയുണ്ട്.

No comments:

Post a Comment