സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്.സഹായ താള്‍ താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Tuesday 13 December 2016

ട്രഷറി ഡിപ്പാര്‍ട്ട്മെന്‍റ് നടത്തിയ ഇന്‍കം ടാക്സ് ക്ലാസ്സില്‍ എല്ലാവരും പങ്കെടുത്തിരിക്കും എന്ന് കരുതുന്നു.T.D.S RPU  ഉപയോഗിച്ച് തയ്യാറാക്കുന്നത് എങ്ങനെ എന്ന് വിശദീകരിക്കുന്ന അല്‍റഹിമാന്‍ സാറിന്‍റെ പോസ്റ്റ് ഇവിടെ കൊടുക്കുന്നു.സാറിന്‍റെ സൈറ്റിലേയ്ക്കുള്ള ലിങ്ക് ഏറ്റവും താഴെനമ്മുടെ ഓഫീസില്‍ ഓരോ മാസങ്ങളിലെയും ബില്ലുകളില്‍ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്നും നികുതി പിരിച്ചെടുക്കുന്നുണ്ടായിരിക്കും. എന്നാല്‍ നമ്മുടെ ജില്ലാ ട്രഷറികളില്‍ നിന്നും  ഒരു മാസം ഈ  ഓഫീസില്‍ നിന്നും മൊത്തം എത്ര രൂപ നികുതിയായി പിടിച്ചെടുത്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ ഓരോരുത്തരുടെ കണക്കുകളില്ല. ഇത് ഓരോരുത്തരുടേയി വേര്‍ തിരിച്ചുള്ള കണക്കുകള്‍ ആദായ നികുതി വകുപ്പുകള്‍ക്ക് ലഭ്യമാക്കുന്നതിനാണ് നമ്മള്‍ ഓരോ മൂന്ന് മാസത്തിലും ടി.ഡി.എസ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നത്.  ഇത് സമര്‍പ്പിച്ചില്ല എങ്കില്‍ വൈകുന്ന ഓരോ ദിവസത്തിനും 200 രൂപ വെച്ച് പിഴ ഈടാക്കുന്നതാണ്. അടുത്ത കാലത്തായി ഇങ്ങനെ വീഴ്ച വരുത്തിയ ഡിസ്ബേര്‍സിംഗ് ഓഫീസര്‍മാര്‍ക്ക് ഭീമമായ തുകകള്‍ പിഴ ചുമത്തിക്കൊണ്ട് നോട്ടീസുകള്‍ വന്നു കൊണ്ടിരിക്കുന്നു.

കൂടാതെ താങ്കളുടെ ഓഫീസില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരില്‍ നിന്നും പിടിച്ച് അടച്ച നികുതികള്‍ ഒന്നും അവരുടെ കണക്കില്‍ വരികയുമില്ല.
ഓരോ വര്‍ഷവും മെയ് 15 ന് ശേഷം ഓരോ ഉദ്യോഗസ്ഥര്‍ക്കും TRACES ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഫോം 16 പാര്‍ട്ട് എയും നിങ്ങളുടെ ഓഫീസില്‍ തയ്യാറാക്കിയ പാര്‍ട്ട്-ബി യും നല്‍കണമെന്നാണ്. അത് പലരും തന്നെ കൃത്യമായി പാലിക്കാറില്ല. എന്നാല്‍ ഓരോ ഉദ്യോഗസ്ഥരും തങ്ങള്‍ക്ക് കൃത്യമായ ഫോം 16 ലഭിക്കണമെന്ന് വാശി പിടിച്ചാല്‍ ഡിസ്ബേര്‍സിംഗ് ഓഫീസര്‍ അത് നല്‍കുക തന്നെ വേണം. അത് നല്‍കിയില്ലെങ്കിലും ഓരോ ദിവസത്തിനും പിഴയുണ്ട്. അങ്ങനെ വരുമ്പോള്‍ ടി.ഡി.എസ് കൃത്യമായി ചെയ്യേണ്ടത് നിര്‍ബന്ധമായി വരും. അത് കൊണ്ട് ഓരോ ഉദ്യോഗസ്ഥരും മെയ് 15 ന് ശേഷം തങ്ങളുടെ ഡിസ്ബേര്‍സിംഗ് ഓഫീസറില്‍ നിന്നും TRACES ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത വ്യക്തമായ കണക്കുകളുള്ള ഫോം 16 ചോദിച്ച് വാങ്ങുക.
ടി.ഡി.എസ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സങ്കീര്‍ണ്ണതകള്‍ കാരണമാണ് ഈ വീഴ്ചകള്‍ സംഭവിക്കുന്നത്. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ പരമാവധി ലളിതമായ രീതിയില്‍ ഈ ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.
നമുക്കറിയാം നാല് ക്വാര്‍ട്ടറുകളിലായാണ് നാം റിട്ടേണ്‍ സമര്‍പ്പിക്കുന്നത്.
Quarter- 1 - ഏപ്രില്‍, മെയ്, ജൂണ്‍ Quarter- 2 - ജൂലൈ, ആഗസ്റ്റ്,  സെപ്തംബര്‍ Quarter- 3 - ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍Quarter- 4 - ജനുവരി, ഫെബ്രുവരി, മാര്‍ച്ച്
ക്വാര്‍ട്ടര്‍ലി ടി.ഡി.എസ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതികള്‍ താഴെ നല്‍കിയ പ്രകാരമാണ് 
QuarterFor Government DeductorsFor Other deductor
Quarter- 1July-31July-15
Quarter- 2Oct - 31Oct - 15
Quarter- 3Jan - 31Jan - 15
Quarter- 4May - 15May - 15 

ടി.ഡി.എസ് റിട്ടേണുകള്‍ തയ്യാറാക്കുന്നതിനുള്ള ഓരോ ഘട്ടങ്ങളിലെയും കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കുന്നതിന് വേണ്ടത്ര വിശദീകരണങ്ങളും ചിത്രങ്ങളും നല്‍കിയിട്ടുണ്ട്. ഇതില്‍ ഉദാഹരണങ്ങളായി ഉപയോഗിച്ചിട്ടുള്ള സ്ഥാപനവും ടാന്‍ നമ്പരും ഉദ്യോഗസ്ഥരുടെ വിവരങ്ങളും എല്ലാം സാങ്കല്‍പ്പികം മാത്രമാണ്. ആയത് കൊണ്ട് ഈ വിവരങ്ങള്‍ വെച്ച് പരീക്ഷണങ്ങള്‍ നടത്തിയാല്‍ കൃത്യമായ റിസല്‍ട്ട് ലഭിക്കുന്നതല്ല. ഇത് വെച്ച് കാര്യങ്ങള്‍ മനസ്സിലാക്കി അവരവരുടെ ഓഫീസിലെ ശരിയായ വിവരങ്ങള്‍ വെച്ച് ടി.ഡി.എസ് റിട്ടേണുകള്‍ തയ്യാറാക്കുക.ക്വാര്‍ട്ടര്‍ലി ടി.ഡി.എസ് ഫയല്‍ ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങളെ 8 ഘട്ടങ്ങളായി വിശദീകരിക്കാം
1)   Collection of BIN View Details2)   Installation of RPU Software3)   Enter Details Form Tab4)   Enter Challan Details5)   Fill Annexure-I(Deductee Details)6)   Fill Annexure-II (Salary Details)7)   Validate File8)   Prepapre your files for uploading by TIN Facilitation Centres



1) Collection of BIN View Details

നമ്മുടെ ശമ്പള ബില്ലുകളില്‍ പിടിച്ച ആദായ നികുതി ജില്ലാ ട്രഷറികളില്‍ നിന്നും യഥാ വിധം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്നും ചെയ്തിട്ടുണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട് ടി.ഡി.എസ് റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനാവശ്യമായ  വിവരങ്ങള്‍ ശേഖരിക്കുന്നതിനുമാണ്  BIN View Details പരിശോധിക്കുന്നത്.  ഇപ്പോള്‍ നമ്മള്‍ സമര്‍പ്പിക്കേണ്ടത് നാലാമത്തെ ക്വാര്‍ട്ടറിലെ സ്റ്റേറ്റ്മെന്‍റാണ്. അതായത് ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ലഭിച്ചിട്ടുള്ള സാലറിയുടെ സ്റ്റേറ്റ്മെന്‍റ്. ഓരോ മാസത്തെയും ശമ്പളം നമുക്ക് ലഭിക്കുന്നത് തൊട്ടടുത്ത മാസമായത് കൊണ്ട് നമ്മള്‍ ഈ ക്വാര്‍ട്ടറില്‍ പരിഗണിക്കേണ്ടത് 2015 ഡിസംബര്‍, 2016 ജനുവരി, ഫെബ്രുവരി എന്നീ മാസങ്ങളിലെ ശമ്പള ബില്ലുകളാണ്. 2016 മാര്‍ച്ചിലെ ശമ്പളം ലഭിക്കുന്നത് ഏപ്രിലില്‍ ആയത് കൊണ്ട് അത് അടുത്ത സാമ്പത്തിക വര്‍ഷത്തിലാണ് പരിഗണിക്കുന്നത്.

അപ്പോള്‍ നാലാമത്തെ ക്വാര്‍ട്ടറില്‍ സ്റ്റേറ്റ്മെന്‍റ് തയ്യാറാക്കുന്നതിന് GMHSS Tirur എന്ന സാങ്കല്‍പ്പിക സ്ഥാപനത്തിലെ ഈ മൂന്ന് മാസങ്ങളിലെ സാലറി ബില്ലില്‍ നിന്നും നമുക്ക് ആവശ്യമായ വിവരങ്ങള്‍ മാത്രം താഴെ നല്‍കിയിരിക്കുന്നു. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത് 2016 ജനുവരി മുതല്‍ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ബില്ലും ഓഫീസ് തലവന്‍ മാറി നല്‍കണം എന്നത് കൊണ്ട് ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ രണ്ട് ബില്ലുകള്‍ വീതമുണ്ടാകും. ഇതു രണ്ടും കൂടി പരിഗണിച്ചു വേണം ബിന്‍ ഡീറ്റയില്‍സ് പരിശോധിക്കേണ്ടതും സ്റ്റേറ്റ്മെന്‍റ് തയ്യാറാക്കേണ്ടതും. താഴെ നല്‍കിയ ബില്ലുകള്‍ ഒന്നു ശ്രദ്ധിക്കുക --

ഡിസംബര്‍ 2015 ലെ സാലറി ബില്ല്

NON GAZETTED BILL  (Encashed on 04/01/2016)
SL NoPENEmployee NameGross SalaryIncome Tax
1442210Manohar P37947500
2442220Jameela V375550
3442230Sukumaran K P477871100
4442240Abdul Jabbar35960600
5442250Rosy Mathew328520
Total Tax Deducted2200


2015 ഡിസംബര്‍ മാസത്തെ ബില്ലില്‍ 5 ഉദ്യോഗസ്ഥരുള്ളതില്‍ 3 പേരുടെ ശമ്പളത്തില്‍ നിന്നും നികുതി പിടിച്ചിട്ടുണ്ട്. ആകെ നികുതി പിടിച്ചത് - 2200 രൂപ
ജനുവരി 2016 ലെ സാലറി ബില്ലുകള്‍



NON GAZETTED BILL (Encashed on 05/02/2016)
SL NoPENEmployee NameGross SalaryIncome Tax
1442210Manohar P38590500
2442220Jameela V39560600
3442230Sukumaran K P495001100
4442240Abdul Jabbar38547600
5442250Rosy Mathew345200
6442250Mohammed Ansar22560200
Total Tax Deducted3000



GAZETTED BILL  (Encashed on 05/02/2016)
SL NoPENEmployee NameGross SalaryIncome Tax
1442260Sidheeque. K P42000500
2442270Abdurahiman41250800
3442280Karthika MS454004000
4442290Daniel Joseph38500600
Total Tax Deducted5900


2016 ജനുവരി  മാസത്തില്‍ നോണ്‍ ഗസറ്റഡിനും ഗസറ്റഡിനുമായി 2 ബില്ലുകളുണ്ട്. ഇതില്‍ ആദ്യത്തെ ബില്ലില്‍ 6 ഉദ്യോഗസ്ഥരുള്ളതില്‍ 5 പേരുടെ ശമ്പളത്തില്‍ നിന്നും നികുതി പിടിച്ചിട്ടുണ്ട്. രണ്ടാമത്തെ ബില്ലില്‍ 4 ഉദ്യോഗസ്ഥരുള്ളതില്‍ 4 പേരുടെ ശമ്പളത്തില്‍ നിന്നും നികുതി പിടിച്ചിട്ടുണ്ട്
മൊത്തം 9 പേരില്‍ നിന്നായി ആകെ നികുതി പിടിച്ചത് - 8900 രൂപ


ഫെബ്രുവരി 2016 ലെ സാലറി ബില്ലുകള്‍


NON GAZETTED BILL (Encashed on 09/03/2016)
SL NoPENEmployee NameGross SalaryIncome Tax
1442210Manohar P38590280
2442220Jameela V39560120
3442230Sukumaran K P495002100
4442240Abdul Jabbar385470
5442250Rosy Mathew345200
6442250Mohammed Ansar22560560
Total Tax Deducted3060


GAZETTED BILL (Encashed on 09/03//2016)
SL NoPENEmployee NameGross SalaryIncome Tax
1442260Sidheeque. K P42000  500
2442270Abdurahiman412502300
3442280Karthika MS454001300
4442290Daniel Joseph38500  400
Total Tax Deducted4500


2016 ഫെബ്രുവരി  മാസത്തിലും ഇതുപോലെ ആദ്യത്തെ ബില്ലില്‍ 6 ഉദ്യോഗസ്ഥരുള്ളതില്‍ 4 പേരുടെ ശമ്പളത്തില്‍ നിന്നും നികുതി പിടിച്ചിട്ടുണ്ട്. രണ്ടാമത്തെ ബില്ലില്‍ 4 ഉദ്യോഗസ്ഥരുള്ളതില്‍ 4 പേരുടെ ശമ്പളത്തില്‍ നിന്നും നികുതി പിടിച്ചിട്ടുണ്ട് മൊത്തം 8 പേരില്‍ നിന്നായി ആകെ നികുതി പിടിച്ചത് - 7560 രൂപ
ഇതേ പോലുള്ള ഒരു ധാരണ നിങ്ങളുടെ ഓഫീസിലെ ഈ മൂന്ന് മാസത്തെ യഥാര്‍ത്ഥ ബില്ലുകളെക്കുറിച്ച് ഉണ്ടാക്കിയെടുത്താല്‍ ഇനി നമുക്ക് ബിന്‍ വ്യൂ പരിശോധിക്കാം. ഇത് പരിശോധിക്കുന്നതിനു വേണ്ടി താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.




 
*********************** ബിന്‍ വ്യൂ പരിശോധിക്കുന്നതിന് Mozilla Firefox എന്ന ബ്രൌസര്‍ ഉപയോഗിക്കാതിരിക്കുക. കാരണം ചില ഘട്ടങ്ങളില്‍ തുക അടിച്ചു ചേര്‍ക്കുന്നതിന് ഇതില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.  Google Crome, Intrernet Explorer എന്നിവയിലേതെങ്കിലും ഉപയോഗിക്കുക.************************

ബിന്‍ വ്യൂ പരിശോധിക്കുന്നതിനുള്ള വിന്‍ഡോയില്‍ താഴെ പറയുന്ന വിവരങ്ങള്‍ എന്‍റര്‍ ചെയ്യുക

TAN  : ഇതിനു നേരെ നിങ്ങളുടെ ഓഫീസിന്‍റെ പത്ത് ക്യാരക്ടറുള്ള ടാന്‍ നമ്പര്‍ എന്‍റര്‍ ചെയ്യുക


Nature of Payment (Form Type)     : ഇതിനു നേരെയുള്ള കോമ്പോ ബോക്സില്‍ നിന്നും TDS-Salary-24Q എന്നത് സെലക്ട് ചെയ്യുക
           

Accounts Office Identification Number (AIN)  : ഓരോ ജില്ലാ ട്രഷറിക്കും ഒരു അക്കൗണ്ട്സ് ഓഫീസ് ഐഡന്‍റിഫിക്കേഷന്‍ നമ്പരുണ്ട്. അതാണ് ഇവിടെ എന്‍റര്‍ ചെയ്യേണ്ടത്. കേരളത്തിലെ പ്രധാനപ്പെട്ട ജില്ലാ ട്രഷറികളുടെ AIN താഴെ കൊടുത്തിരിക്കുന്നു.

District TreasuryAIN
Alappuzha1045870
Chengannur1045881
Cherpulassery1045984
Ernakulam (Kakkanad)1045936
Idukki1045925
Irinjalakkuda1045962
Kasaragod1046054
Kollam1045855
Kottarakkara1045866 
Kottayam1045903
Malappuram1045995
Muvattupuzha1045940
Pala1045914
Palakkad1045973
Pathanamthitta1045892
Thamarassery1046010
Thrissur1045951
Month of Form 24G filed : ഇതില്‍  From  എന്നതിന് നേരെ January 2016 എന്നും To എന്നതിന് നേരെ March 2016 ഉം സെലക്ട് ചെയ്യുക. അതായത് ഈ മൂന്ന് മാസത്തിലെ വിവരങ്ങളാണ് നമുക്ക് ലഭിക്കേണ്ടത്.

അതിന് ശേഷം ചിത്രത്തില്‍ കാണുന്ന കാരക്ടറുകള്‍ അതിന് താഴെ കാണുന്ന ബോക്സില്‍ അതേ പോലെ തന്നെ എന്‍റര്‍ ചെയ്ത് View Bin Details എന്ന ബട്ടണില്‍ അമര്‍ത്തുക. താഴെയുള്ള ചിത്രം ശ്രദ്ധിക്കുക.


View Bin Details എന്ന ബട്ടണില്‍ അമര്‍ത്തുന്നതോടു കൂടി താഴെ കാണുന്ന വിന്‍ഡോ പ്രത്യക്ഷപ്പെടും. ഇതില്‍ ജില്ലാ ട്രഷറിയില്‍ നിന്നും നമ്മുടെ ഓഫീസില്‍ നിന്നും പിടിച്ചെടുത്തതായിട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ആദായ നികുതിയുടെ വിവരങ്ങള്‍ കാണാം. ഒരു മാസത്തിന് ഒന്ന് എന്ന കണക്കിന് നിരകള്‍ കാണാം. ഒരു മാസം ഒന്നില്‍ കൂടുതല്‍ ബില്ലുകളുണ്ടെങ്കിലും അത് ഒറ്റ നിരയായിട്ടേ കാണുകയുള്ളൂ. ഇതില്‍ ടി.ഡി.എസ് റിട്ടേണുകള്‍ തയ്യാറാക്കുന്നതിനാവശ്യമായ പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്. ഉദാഹരണമായി 4 മുതല്‍ 6 വരെ കോളങ്ങളില്‍ കാണുന്ന Receipt No, DDO Serial No, Date എന്നിവ.  നമ്മള്‍ നികുതി പിടിച്ച ഏതെങ്കിലും ഒരു മാസത്തെ പ്രതിനിധീകരിക്കുന്ന ഇതില്‍ കാണുന്നില്ലെങ്കില്‍ അത് ജില്ലാ ട്രഷറിയില്‍ നിന്നും അപ്ഡേറ്റ് ചെയ്തിട്ടില്ല എന്നര്‍ത്ഥം. അപ്പോള്‍ അതിന് വേണ്ടി കാത്തു നില്‍ക്കുക. ടി.ഡി.എസ് സ്റ്റേറ്റ്മെന്‍റ് സമര്‍പ്പിക്കാനുള്ള അവസാനം ദിവസം അടുത്തിട്ടുണ്ടെങ്കില്‍ നമ്മുടെ ട്രഷറിയുമായി ബന്ധപ്പെട്ട് ഇത് അവരുടെ ശ്രദ്ധയില്‍ പെടുത്തുക.




മുകളില്‍ കാണുന്ന വിന്‍ഡോയില്‍ മൂന്ന് മാസങ്ങള്‍ക്കായി 3 നിരകള്‍ കാണാം. ആദ്യത്തെ നിര 2015 ഡിസംബര്‍ മാസത്തിലെ ശമ്പള ബില്ലിനെ പ്രതിനിധീകരിക്കുന്നതാണ്. ഈ ബില്ല് എന്‍കാഷ് ചെയ്തത് 2016 ജനുവരി 4 ന് ആണ്. ജില്ലാ ട്രഷറിയില്‍ നിന്നും അത് റിപ്പോര്‍ട്ട് ചെയ്യുന്നത് എന്‍കാഷ് ചെയ്ത മാസത്തിന്‍റെ അവസാനത്തിലാണ്. അതാണ് 2016 ഡിസംബര്‍ മാസത്തെ പ്രതിനിധീകരിക്കുന്ന നിരയില്‍ Date എന്നതിന് നേരെ 31/01/2016 എന്ന് കാണുന്നത്. ഇങ്ങനെ തന്നെയാണ് തുടര്‍ന്നുള്ള എല്ലാ മാസങ്ങളിലും.

ഇനി അടുത്ത പ്രധാനപ്പെട്ട കാര്യം നമ്മള്‍ ഓരോ മാസങ്ങളിലെയും ശമ്പള ബില്ലില്‍ പിടിച്ചെടുത്ത ആകെ നികുതിയും ജില്ലാ ട്രഷറിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത നികുതിയും തുല്യമാകുന്നുണ്ടോ എന്ന് പരിശോധിക്കലാണ്. ഇതിന് വേണ്ടി നമ്മള്‍ മുകളില്‍ ബിന്‍ വ്യൂ പരിശോധിച്ച അതേ വിന്‍ഡോയില്‍ ആറാമത്തെ Amount എന്ന് കാണിച്ച കോളത്തില്‍ ആദ്യത്തെ നിരയില്‍ 2015 ഡിസംബര്‍ മാസത്തിലെ ആകെ നികുതിയും, രണ്ടാമത്തെ നിരയില്‍ 2016 ജനുവരി മാസത്തെ ആകെ നികുതിയും മൂന്നാമത്തെ നിരയില്‍ 2016 ഫെബ്രുവരി മാസത്തെ ആകെ നികുതിയും എന്‍റര്‍ ചെയ്യുക. നമ്മുടെ ഉദാഹരണത്തില്‍ ഇത് യഥാക്രമം 2200, 8900, 7560 എന്നിവയാണ്. ഈ തുകകള്‍ എന്‍റര്‍ ചെയ്തതിന് ശേഷം അവസാനത്തെ Check Box എന്ന കോളത്തില്‍ 3 നിരകളിലും ടിക് മാര്‍ക്ക് രേഖപ്പെടുത്തുക. എന്നതിന് ശേഷം Verify Amount എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. 




Verify Amount എന്ന ബട്ടണ്‍ അമര്‍ത്തുന്നതോടു കൂടി ഈ ടേബിളിന്‍റെ അവസാനത്തിലായി Verification Alert എന്ന ഒരു കോളം പ്രത്യക്ഷപ്പെടുന്നു. ഈ കോളത്തില്‍ ഓരോ നിരയിലും Amount Matched എന്നാണ് കാണുന്നതെങ്കില്‍ കാര്യങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്ന മനസ്സിലാക്കാം. 




എന്നാല്‍ ഏതെങ്കിലും നിരയില്‍ ഈ കോളത്തില്‍ Mismatch in Amount എന്ന് കാണുന്നുവെങ്കില്‍ താങ്കള്‍ എന്‍റര്‍ ചെയ്ത തുക കൃത്യമാണോ എന്ന് ഒരിക്കല്‍ കൂടി പരിശോധിക്കുക. കൃത്യമാണെങ്കില്‍ ട്രഷറിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയത തുക തെറ്റായിരിക്കും. ഉടനെ ഈ വിവരം താങ്കളുടെ ട്രഷറി ഓഫീസറുടെ ശ്രദ്ധയില്‍ പെടുത്തുക. 
ബിന്‍ വ്യു ഡീറ്റയില്‍സ് കൃത്യമായിക്കഴിഞ്ഞാല്‍ ഒന്നാം ഘട്ടം അവസാനിച്ചു.

2) Installation of RPU Software

RPU സോഫ്റ്റ് വെയര്‍ പ്രവര്‍ത്തിക്കണമെങ്കില്‍ നമ്മുടെ സിസ്റ്റത്തില്‍ ഏറ്റവും പുതിയ ജാവ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടായിരിക്കണം. താങ്കളുടെ സിസ്റ്റത്തില്‍ ജാവ ഇല്ലെങ്കില്‍ അത് സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഇതിന് ഇന്‍റര്‍നെറ്റ് കണക്ഷന്‍ നിര്‍ബന്ധമാണ്.  
ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന ജാവ യുടെ വെബ്സൈറ്റിലെ നിര്‍ദ്ദേശങ്ങള്‍ പിന്‍തുടര്‍ന്ന് ജാവയുടെ ഇന്‍സ്റ്റേഷന്‍ പൂര്‍ത്തീകരിക്കുക. 





ഇതിന് ശേഷം RPU Software ഇന്‍സ്റ്റാള്‍ ചെയ്യുക.

ടി.ഡി.എസ് റിട്ടേണുകള്‍ തയ്യാറാക്കുന്നത് National Securites Depository LTD (NSDL) ന്‍റെ വെബ്സൈറ്റില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന RPU എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ്. ഇതിന്‍റെ ഏറ്റവും പുതിയ പതിപ്പായ RPU 1.5 ആണ് ഉപയോഗിക്കേണ്ടത്.



RPU 1.5 ഒരു സിപ്പ് ഫയലായിട്ടാണ് ഡൗണ്‍ലോഡ് ആവുന്നത്. ഇത് നമ്മുടെ സിസ്റ്റത്തിലെ ഏതെങ്കിലും ഡ്രൈവിലേക്ക് അണ്‍സിപ്പ് ചെയ്യുക. അണ്‍സിപ്പ് ചെയ്തു കഴിഞ്ഞാല്‍ പ്രസ്തുത ഡ്രൈവില്‍ e-TDS_TCS_RPU_1.5 എന്ന ഒരു ഫോള്‍ഡര്‍ പ്രത്യക്ഷപ്പെടും. ഈ ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ ഒരു പാട് ഫയലുകള്‍ കാണാം. ഇതില്‍ TDS_RPU എന്ന ഒരു Executable Jar File കാണാം. ഇതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.




ഇതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Pre-requisite for JAVA RPU Installation എന്ന ഒരു മെസേജ് ബോക്സ് പ്രത്യക്ഷപ്പെടും. അതില്‍ OK ബട്ടണ്‍ അമര്‍ത്തുന്നതോടു കൂടി താഴെ കാണുന്ന തരത്തില്‍ RPU വിന്‍റെ ഓപ്പണിംഗ് വിന്‍ഡോ പ്രത്യക്ഷപ്പെടും..





ഇതില്‍ Form No എന്നതിന് നേരെ 24Q എന്നത് സെലക്ട് ചെയ്യുക. Select Type of Statement to be prepared എന്നതിന് താഴെ Regular എന്നത് ടിക് ചെയ്യുക. എന്നതിന് ശേഷം Click to Continue എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇതോടെ ഡാറ്റാ എന്‍ട്രി നടത്തുന്നതിനുള്ള വ്യത്യസ്ത ടാബുകളടങ്ങളിയ ഒരു സ്ക്രീന്‍ ഓപ്പണ്‍ ചെയ്യും. ഇതോടെ RPU നമ്മുടെ സിസ്റ്റത്തില്‍ പ്രവര്‍ത്തന സജ്ജമായി എന്ന് ഉറപ്പിക്കാം

3) Enter Details Form Tab


RPU സോഫ്റ്റ് വെയറില്‍ ആദ്യായി കാണുന്ന FORM എന്ന ടാബില്‍ സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങളാണ് നല്‍കേണ്ടത്. ഇതിലെ വിവരങ്ങളെ 
Particulars of Statement
Particulars of Deductor(Employer)
Particulars of the Person responsible for the deduction  
എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്.

Particulars of Statement

ഇതില്‍ * മാര്‍ക്ക് രേഖപ്പെടുത്തിയിട്ടുള്ള ഫീല്‍ഡുകള്‍ നിര്‍ബന്ധമായും ഫില്‍ ചെയ്തിരിക്കണം. അല്ലാത്തവ നിര്‍ബന്ധമില്ല. 
ആദ്യമായി സ്ഥാപനത്തിന്‍ ടാന്‍ നമ്പര്‍ തെറ്റാതെ നല്‍കുക. 
അതിന് ശേഷം Financial Year എന്നതിന് നേരെ 2015-16 എന്ന് സെലക്ട് ചെയ്യുക. അപ്പോള്‍ ഏത് ക്വാര്‍ട്ടറാണ് എന്ന് സെലക്ട് ചെയ്യണം എന്ന് കാണിച്ചുള്ള ഒരു മെസേജ് ലഭിക്കും. 
അപ്പോള്‍ ഫോമിന്‍റെ ഏറ്റവും മുകളില്‍ കാണുന്ന കോമ്പോ ബോക്സില്‍ Q4 എന്ന് സെലക്ട് ചെയ്യുക. സ്ഥാപനങ്ങള്‍ക്ക് Permenant Account Number(PAN) ഇല്ലാത്തതിനാല്‍ ഇതിന് നേരെ PANNOTREQD എന്ന് നല്‍കിയാല്‍ മതി. 
 Type of Deductor എന്നതിന് നേരെ സ്റ്റേറ്റ് ഗവണ്‍മെന്‍റ് സ്ഥാപനങ്ങളാണെങ്കില്‍ State Government എന്ന് സെലക്ട് ചെയ്യുക. എയിഡഡ് സ്ഥാപനങ്ങളും ഇതു തന്നെയാണ് സെലക്ട് ചെയ്യേണ്ടത്.
ഈ സെക്ഷനില്‍ ബാക്കിയുള്ള ഫീല്‍ഡുകള്‍ ആക്ടീവ് ആയിരിക്കില്ല. കാരണം ഇതെല്ലാം  Correction Statement കള്‍ക്ക് മാത്രം ബാധകമായതാണ്.




Particulars of Deductor(Employer)
Name :  സ്ഥാപനത്തിന്‍റെ പേര് ചേര്‍ക്കുക
Branch/Division : ഉണ്ടെങ്കില്‍ ബ്രാഞ്ചിന്‍റെ  പേര് ചേര്‍ക്കുക. അല്ലെങ്കില്‍ സ്ഥാപനത്തിന്‍റെ പേര് ഒന്നു കൂടി നല്‍കുക.
State Name : കോമ്പോ ബോക്സില്‍ നിന്നും സെലക്ട് ചെയ്യുക
PAO Code, PAO Registration No എന്നിവ വേണമെന്നില്ല
Flat No : നിര്‍ബന്ധമാണ്. ബില്‍ഡിംഗ് നമ്പര്‍ ചേര്‍ത്താല്‍ മതി. ഇല്ലെങ്കില്‍ ഓഫീസ് കോഡോ ഓഫീസിന്‍റെ പേരോ ചേര്‍ത്താല്‍ മതി.
Road/Street/Lane, PIN Code, Telephone No എന്നിവ ചേര്‍ക്കുക.
AIN No : ജില്ലാ ട്രഷറിയുടെ AIN ചേര്‍ക്കുക. ഇതിനെക്കുറിച്ച് നേരത്തെ വിശദീകരിച്ചിട്ടുണ്ട്.
DDO Code, DDO Registration No എന്നിവ നല്‍കണമെന്നില്ല.
Area / Location : എന്നതിന് നേരെ സ്ഥാപനത്തിന്‍റെ സ്ഥലം നല്‍കിയാല്‍ മതി. 
Name of Premise/Building : എന്നതിന് നേരെ ബില്‍ഡിംഗിന്‍റെ പേരോ സ്ഥാപനത്തിന്‍റെ പേരോ നല്‍കിയാല്‍ മതി.
Town/City/District : ഇതിന് നേരെ ജില്ലയുടെ പേര് നല്‍കുക
State : കോമ്പോ ബോക്സില്‍ നിന്നും സെലക്ട് ചെയ്യുക.
Email : സ്ഥാപനത്തിന്‍റെ ഇ മെയില്‍ അഡ്രസ് നല്‍കുക.
Email ( Alternate ) :  മറ്റ് ഇ മെയില്‍ അഡ്രസ് ഉണ്ടെങ്കില്‍ നല്‍കുക
Has address changed since last return : കഴിഞ്ഞ ക്വാര്‍ട്ടറിലെ റിട്ടേണ്‍ സമര്‍പ്പിച്ചതിന് ശേഷം അഡ്രസ് മാറിയിട്ടുണ്ടെങ്കില്‍ Yes എന്നും ഇല്ലെങ്കില്‍ No എന്നും സെലക്ട് ചെയ്യുക.



  
Particulars of the Person responsible for the deduction 
ഈ സെക്ഷനില്‍ നികുതി പിടിച്ചെടുത്ത് അടക്കുന്നതിന് ഉത്തരവാദിത്തപ്പെട്ട ഓഫീസറുടെ വിവരങ്ങള്‍ നല്‍കുക. 

Name, Designation : ഇവിടെ ഓഫീസിലെ ഡിസ്ബേര്‍സിംഗ് ഓഫീസറുടെ പേരും ഉദ്യോഗപ്പേരും നല്‍കുക. അഡ്രസുമായി ബന്ധപ്പെട്ടു വരുന്ന ബാക്കി ഭാഗങ്ങളില്‍ സ്വന്തം താമസ സ്ഥലത്തെ വിവരങ്ങളോ അതല്ലെങ്കില്‍ ഓഫീസ് അഡ്രസോ നല്‍കിയാല്‍ മതി. 
Has Address Changed Since Last Return : എന്നതിന് നേരെ കഴിഞ്ഞ റിട്ടേണിന് ശേഷം അഡ്രസ് മാറിയിട്ടുണ്ടെങ്കില്‍ Yes എന്നും അല്ലെങ്കില്‍ No എന്നും സെലക്ട് ചെയ്യുക.
Has Regular Statement for Form 24Q file for earlier period എന്നതിന് നേരെ കഴിഞ്ഞ ക്വാര്‍ട്ടറിലെ ടി.ഡി.എസ് റിട്ടേണ്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ Yes എന്നും അല്ലെങ്കില്‍ No എന്നും സെലക്ട് ചെയ്യുക.
Permanent Account Number എന്നതിന് നേരെ ഡിസ്ബേര്‍സിംഗ് ഓഫീസറുടെ പാന്‍ നമ്പര്‍ കൃത്യമായി രേഖപ്പെടുത്തുക.
Receipt No of earlier Statement filed for Form 24Q : ഇവിടെ കഴിഞ്ഞ ക്വാര്‍ട്ടറിലെ റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ലഭിച്ച രസിപ്റ്റില്‍ നല്‍കിയിരിക്കുന്ന 15 അക്ക ടോക്കണ്‍ നമ്പര്‍ നല്‍കുക.

ഇതോടു കൂടി FORM പൂര്‍ത്തിയായി. ഇനി വേണമെങ്കില്‍ SAVE ബട്ടണ്‍ അമര്‍ത്തി ഇതു വരെ എന്‍റര്‍ ചെയ്ത കാര്യങ്ങള്‍ ഒരു ലൊക്കേഷനില്‍ സേവ് ചെയ്ത് വെക്കാവുന്നതാണ്. ഇനി ബാക്കി കാര്യങ്ങള്‍ പിന്നീടാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ പിന്നീട് RPU സോഫ്റ്റ് വെയര്‍ ഓപ്പണ്‍ ചെയ്ത് OPEN എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഈ സേവ് ചെയ്ത ഫയല്‍ ലൊക്കേറ്റ് ചെയ്തു ഓപ്പണ്‍ ചെയ്താല്‍ മതി.



4) Enter Challan Details


RPU സോഫ്റ്റ് വെയറിന്‍റെ രണ്ടാമത്തെ ടാബ് ചലാന്‍ ഡീറ്റയില്‍ എന്‍റര്‍ ചെയ്യാനുള്ളതാണ്. ഇത് ആദ്യം തുറക്കുമ്പോള്‍ തലക്കെട്ടുകല്‍ മാത്രമുള്ള ഒരു ഫോം ആയിരിക്കും. ഇതില്‍ ആവശ്യാനുസരണമുള്ള നിരകള്‍ നമ്മള്‍ ഇന്‍സെര്‍ട്ട് ചെയ്യണം. അതിനു വേണ്ടി ഈ ഫോമിന്‍റെ ഏറ്റവും താഴെയായി കാണുന്ന Add Rows എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ Enter Number Rows to be Added എന്ന മെസേജ് ബോക്സ് ലഭിക്കുന്നു. ഇതില്‍ ഇന്‍സെര്‍ട്ട് ചെയ്യേണ്ട നിരകളുടെ എണ്ണം വളരെ ലളിതമായി കണ്ടെത്താം. അതായത് നമ്മുടെ ബിന്‍ വ്യൂ പരിശോധിച്ചപ്പോള്‍ എത്ര നിരകള്‍ ഉണ്ടായിരുന്നോ അത്രയും എണ്ണം. അതായത് ഓരോ മാസത്തിനും ഓരോന്ന് എന്ന കണക്കില്. ഇവിടെ നല്‍കിയിട്ടുള്ള ഉദാഹരണത്തില്‍ മൂന്ന് മാസങ്ങളിലാണ് നികുതി പിടിച്ചിട്ടുള്ലത് അത് കൊണ്ട് ഈ ബോക്സില്‍ 3 എന്ന് നല്‍കി OK ബട്ടണ്‍ അമര്‍ത്തുക.
 ഇതോടുകൂടി Chalan ടാബില്‍ 1 മുതല്‍ 23 വരെ കോളങ്ങളുള്ള  3 നിരകള്‍ കാണപ്പെടും. ഇതില്‍ ഓരോ നിരകളിലും ചേര്‍ക്കേണ്ട വിവരങ്ങള്‍ കൃത്യമായി ചേര്‍ക്കുക.
1,2,3 കോളങ്ങളില്‍ നാം ഒന്നും ചേര്‍ക്കേണ്ടതില്ല.
കോളം 4- TDS : ഇതില്‍ ഓരോ മാസത്തിലും നമ്മുടെ ഓഫീസില്‍ നിന്നും പിടിച്ചെടുത്ത ആകെ നികുതി ചേര്‍ക്കുക. ബിന്‍ വ്യു ഡീറ്റയില്‍സില്‍ നമ്മള്‍ വെരിഫൈ ചേയ്തപ്പോള്‍ മാച്ച് ചെയ്ത അതേ തുക. ഇവിടെ നമ്മുടെ ഉദാഹരണത്തില്‍ ആദ്യത്തെ മാസത്തെ നികുതി 2200 ആയിരുന്നു. അത് ചേര്‍ക്കുക. 
കോളം 5 മുതല്‍ 8 വരെയുള്ള കോളങ്ങളില്‍ പൂജ്യം (0) ചേര്‍ക്കുക. ഒന്നും ചേര്‍ക്കാതിരിക്കരുത്.
കോളം 10 മുതല്‍ 13 വരെ നമ്മള്‍ ഒന്നും ചേര്‍ക്കേണ്ടതില്ല.
കോളം 14. BSR Code / Receipt No . എന്ന കോളത്തില്‍ നമ്മള്‍ ബിന്‍ വ്യൂ പരിശോധിച്ചപ്പോള്‍ കണ്ട സ്ക്രീനിലെ നാലാമത്തെ കോളത്തിലെ Receipt No എന്നതിന് നേരെ കാണുന്ന നമ്പര്‍ ചേര്‍ക്കുക.
കോളം 15 ല്‍ ഒന്നും ചേര്‍ക്കേണ്ടതില്ല.
കോളം 16. Date on which Amount Deposited through Chalan എന്നതിന് നേരെ ബിന്‍ വ്യൂ ടേബിളിലെ ആറാമത്തെ കോളത്തില്‍ Date (DD/MM/YYYY) എന്നതിന് നേരെ കാണുന്ന തിയതി ചേര്‍ക്കുക. ഉദാഹരണമായി ഇവിടെ ആദ്യത്തെ നിരയില്‍ 31/01/2016.
കോളം 17 ല്‍ ഒന്നും നല്‍കേണ്ടതില്ല
കോളം 18. Chalan Serial No/ DDO Serial No എന്നതിന് നേരെ ബിന്‍ വ്യൂ ടേബിളിലെ അഞ്ചാമത്തെ കോളത്തില്‍ നല്‍കിയ DDO Serial No ചേര്‍ക്കുക.
കോളം 19. Mode of Deposit through Book Adjustment എന്നതിന് താഴെ Yes എന്ന് സെലക്ട് ചെയ്യുക.
കോളം 20 ലും 21 ലും പൂജ്യം ചേര്‍ക്കുക.
കോളം 22 ലും 23 ലും സാധാരണ ഘതിയില്‍ ഒന്നും ചേര്‍ക്കേണ്ടതില്ല. 
ഇങ്ങനെ നമ്മള്‍ ബിന്‍ വ്യൂവില്‍ കണ്ട മൂന്ന നിരയിലെ വിവരങ്ങള്‍ വെച്ച് Chalan ഫോമില്‍ നമ്മള്‍ ഇന്‍സെര്‍ട്ട് ചെയ്ത മൂന്ന് നിരകളും കൃത്യമായി എന്‍റെര്‍ ചെയ്യുക. വിവരങ്ങള്‍ പൂരിപ്പിച്ചു കഴിഞ്ഞ ചെലാന്‍ ഫോം രണ്ട് ഭാഗമായി താഴെ കൊടുത്തിരിക്കുന്നു. അത് ഉദാഹരണത്തിലെ വിവരങ്ങളുമായി ഒത്തു നോക്കിയാല്‍ കാര്യങ്ങള്‍ പെട്ടെന്ന് മനസ്സിലാക്കാം.






5) Fill Annexure-I(Deductee Details)

  
ചലാന്‍ ഫോം ഫില്‍ ചെയ്തു കഴിഞ്ഞാല്‍Annexure-I(Deductee Details) എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക. ഇതിലും ആദ്യമായ തലക്കെട്ടുകള്‍ മാത്രമുള്ള ഒരു ബ്ലാങ്ക് ഫോം ആയിരിക്കും പ്രത്യക്ഷപ്പെടുക. ആവശ്യമായ നിരകള്‍ നമ്മള്‍ ഇന്‍സര്‍ട്ട് ചെയ്യണം. ഇതിനു വേണ്ടി താഴെ കാണുന്ന Insert Row എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെ കാണുന്നത് പോലെ ഓരോ ചലാനിലും ഏത്ര നിര ഇന്‍സര്‍ട്ട് ചെയ്യണം എന്ന വിവരം നല്‍കുന്നതിനുള്ള വിന്‍ഡോ ലഭിക്കും. ഓരോ ചലാനിലെയും മെത്തം നികുതി ഓരോരുത്തരുടെ പേരില്‍ വീതിച്ചു കൊടുക്കുകയാണ് ഈ ഘട്ടത്തില്‍ ചെയ്യുന്നത്. അത് കൊണ്ട് തന്നെ ഓരോ ചലാനിലും എത്ര പേരില്‍ നിന്നും നികുതി പിടിച്ചിട്ടുണ്ട് ആ എണ്ണമാണ് ഓരോ ചലാന്‍ നമ്പരിനു നേരെയും നല്‍കേണ്ടത്. നമ്മുടെ ഉദാഹരണത്തില്‍ ചലാന്‍ 1 ല്‍ 3 പേരില്‍ നിന്നും ചലാന്‍ 2 ല്‍ 9 പേരില്‍ നിന്നും ഗസറ്റഡും നോണ്‍ഗസറ്റഡും കൂടി )
ചലാന്‍ 3 ല്‍ 8 പേരില്‍ നിന്നും ഗസറ്റഡും നോണ്‍ഗസറ്റഡും കൂടി നികുതി പിടിച്ചിട്ടുണ്ട്. ഈ എണ്ണങ്ങള്‍ ഓരോ ചലാനിനു നേരെയും നല്‍കി OK ബട്ടണ്‍ അമര്‍ത്തുക. ഇതോടു കൂടി Annexure 1 ല്‍ 16 നിരകള്‍ ഇന്‍സര്‍ട്ട് ചെയ്യപ്പെടുന്നു. ഇതിലെ ഭൂരിഭാഗം വിവരങ്ങള്‍ ചലാന്‍ നമ്പരിനനുസരിച്ച് നേരത്തെ ഫില്‍ ചെയ്തതായും കാണാം.

കോളം 1 ല്‍ ചലാന്‍ നമ്പര്‍ 1 എന്നത് 3 നിരയില്‍ ആവര്‍ത്തിച്ചതായി കാണാം. ഇതില്‍ ഓരോ നിരയും ഓരോ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ നല്‍കുന്നതിനാണ്. അതു പോലെ ചലാന്‍ നമ്പര്‍ 2 അഞ്ച് തവണയും ചലാന്‍ നമ്പര്‍ 3  എട്ടു തവണയും ആവര്‍ത്തിച്ചിട്ടുണ്ട്.
കോളം 2 ല്‍ ഒന്നും നല്‍കേണ്ടതില്ല

കോളം 3 മുതല്‍ 5 വരെ വിവരങ്ങള്‍ നേരത്തെ ചേര്‍ക്കപ്പെട്ടിട്ടുണ്ട്.
കോളം 6 ല്‍ കോംമ്പേ ബോക്സില്‍ നിന്നും 92 A എന്ന് സെലക്ട് ചെയ്യുക.
കോളം 7 മുതല്‍ 10 വരെ വിവരങ്ങള്‍ നേരത്തെ എന്‍റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
കോളം 11 ല്‍ സീരിയല്‍ നമ്പര്‍ നേരത്തെ എന്‍റര്‍ ചെയ്തിട്ടുണ്ട്. ആദ്യത്തെ മൂന്ന് നിരകളില്‍ 1,2,3 എന്നിങ്ങനെ കാണാം. ഇതില്‍ ചലാന്‍ 1 ല്‍ ഉള്‍പ്പെട്ട 3 പേരുടെ വിവരങ്ങള്‍ ചേര്‍ക്കുന്നതിനാണ്. പിന്നീട് 1 മുതല്‍ 5 വരെയും അതിന് ശേഷം 1 മുതല്‍ 8 വരെയും കാണാം. ഇത് യഥാക്രമം രണ്ടാമത്തെ ചലാനില്‍ ഉള്‍പ്പെട്ട 5 പേരുടെയും മൂന്നാമത്തെ ചലാനില്‍ ഉള്‍പ്പെട്ട 8 പേരുടെയും വിവരങ്ങള്‍ ചേര്‍ക്കുന്നതിനാണ്. ഈ കോളത്തില്‍ നമ്മള്‍ ഒരു മാറ്റവും വരുത്തേണ്ടതില്ല.
കോളം 12 ല്‍ സീരില്‍ നമ്പര്‍ 1 എന്നതിന് നേരെ ചലാന്‍ 1 ലെ ആദ്യത്തെ ഉദ്യോഗസ്ഥന്‍റെ PEN  നമ്പരോ മറ്റ് ഐ.ഡി. നമ്പരോ ചേര്‍ക്കുക.
കോളം 13 ല്‍ ഒന്നും ചേര്‍ക്കേണ്ടതില്ല
കോളം 14 ല്‍ ഉദ്യോഗസ്ഥന്‍റെ PAN കൃത്യമായി ചെയ്യുക. ഇത് വളരെ പ്രധാനപ്പെട്ടതാണ്. ഇത് തെറ്റിയാല്‍ പിടിച്ചെടുത്ത നികുതി ഇദ്ദേഹത്തിന്‍റെ പേരില്‍ ക്രെഡിറ്റ് ചെയ്യപ്പെടുന്നതല്ല. തെറ്റായ വിവരം വെച്ച് റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ പിന്നീട് ഒരു പാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടതുണ്ട്.
കോളം 15 ല്‍ ഉദ്യോഗസ്ഥന്‍റെ പേര് ചേര്‍ക്കുക. പാന്‍ കാര്‍ഡ് പ്രകാരമുള്ള പേര് ചേര്‍ക്കുന്നതാണ് ഉത്തമം.
കോളം-16. Date of Payment/Credit എന്നതിന് നേരെ ഈ ബില്ല് എന്‍കാഷ് ചെയ്ത മാസത്തിലെ അവസാനത്തെ തിയതി ചേര്‍ക്കുക. ഇവിടെ നല്‍കിയ ഉദാഹരണത്തില്‍ ആദ്യത്തെ ചലാനിലെ ബില്ല് എന്‍കാഷ് ചെയ്തത് 04/01/2016 ആണ്. അപ്പോള്‍ ആ മാസത്തിലെ അവസാനത്തെ ദിവസമായ 31/01/2016 ആണ് നല്‍കേണ്ടത്.  ഒരു ചലാനിലെ എല്ലാ നിരകള്‍ക്കും ഇത് ഒന്ന് തന്നെ ആയിരിക്കും.
കോളം-17 Amount Paid/Credited എന്നതിന് നേരെ ഈ മാസത്തിലെ ബില്ലില്‍ ഈ ഉദ്യോഗസ്ഥന്‍റെ Gross Salary ആണ് ചേര്‍ക്കേണ്ടത്.
കോളം 18. TDS :  ഈ സാലറി ബില്ലില്‍ ഈ ഉദ്യോഗസ്ഥന്‍റെ ശമ്പളത്തില്‍ നിന്നും പിടിച്ച നികുതി.കോളം 19 ലും 20 ലും പൂജ്യം ചേര്‍ക്കുക.
കോളം 21 ല്‍ മൊത്തം അടച്ച നികുതി സ്വമേധയാ ഫില്‍ ചെയ്യും.
കോളം 22 ല്‍ ഒന്നും ചേര്‍ക്കേണ്ടതില്ല.
ല്‍ മൊത്തം അടച്ച നികുതി സ്വമേധയാ ഫില്‍ ചെയ്യും.
കോളം 24 ല്‍ ഒന്നും ചേര്‍ക്കേണ്ടതില്ല.
കോളം 25 Date of deduction : ഇവിടെ ഈ ബില്ല് എന്‍കാഷ് ചെയ്ത മാസത്തിലെ അവസാനത്തെ തിയതി നല്‍കുക. (ബിന്‍ വ്യൂ പരിശോധിച്ചപ്പോള്‍ Date എന്ന കോളത്തില്‍ കാണപ്പെട്ട തിയ്യതി). ഇത് ഈ ചലാനിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഒന്ന് തന്നെയായിരിക്കും.
കോളം 26 ലും 27 ലും ഒന്നും ചേര്‍ക്കേണ്ടതില്ല.
ഇപ്പോള്‍ നമ്മള്‍ ആദ്യത്തെ ചെലാനിലെ ആദ്യത്തെ ഉദ്യോഗസ്ഥന്‍റെ വിവരങ്ങള്‍ ചേര്‍ത്തു കഴിഞ്ഞു. ഇതു പോലെ Annexure-1 ല്‍ ബാക്കിയുള്ള നിരകളും വളരെ സൂക്ഷ്മതയോടെ ഫില്‍ ചെയ്യുക. ഉദാഹരണത്തിലെ എല്ലാ വിവരങ്ങളും എന്‍റര്‍ ചെയ്ത Annexure-1 താഴെ നല്‍കുന്നു.

ഈ ഘട്ടം കഴിഞ്ഞാലും ഇതു വരെ ചെയ്ത കാര്യങ്ങള്‍ സേവ് ചെയ്യുക. അതിന് ശേഷം അടുത്ത ഘട്ടത്തിലേക്ക് കടക്കുക. 


 6) Fill Annexure-II (Salary Details)


നാലാമത്തെ ക്വാര്‍ട്ടര്‍ ആണെങ്കില്‍ മാത്രമേ ഈ ടാബ് ലഭ്യമാകുകയുള്ളൂ. 1,2,3 ക്വാര്‍ട്ടറുകളിലെ റിട്ടേണ്‍ ആണ് ഫയല്‍ ചെയ്യുന്നതെങ്കില്‍ നേരെ ഏഴാമത്തെ സ്റ്റെപ്പിലേക്ക് പോകാം.  Annexure-II (Salary Details) എന്ന ഒരു ടാബ് തന്നെ ഇതില്‍ ദൃശ്യമാകില്ല.

Annexure II (Salary Details) എന്നതും ഒരു ബ്ലാങ്ക് ഫോം ആയിരിക്കും. വേണത്ര നിരകള്‍ നാം ഇന്‍സര്‍ട്ട് ചെയ്യണം. ഇത് ഈ ക്വാര്‍ട്ടറിലെ മാത്രം വിവരമല്ല. ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ മൊത്തം വിവരങ്ങളാണ്. ഇവിടെ ഈ സാമ്പത്തിക വര്‍ഷത്തിനിടയില്‍ എത്ര പേരുടെ ശമ്പളത്തില്‍ നിന്നും നികുതി പിടിച്ചിട്ടുണ്ടോ അത്രയും നിരകളാണ് ഇന്‍സര്‍ട്ട് ചെയ്യേണ്ടത്. ഒരാള്‍ക്ക് വര്‍ഷത്തിന് മൊത്തത്തില്‍ ഒരു നിര മതി. ഈ വര്‍ഷത്തില്‍ എപ്പോഴെങ്കിലും അല്പമെങ്കിലും നികുതി പിടിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കു വേണ്ടി ഒരു നിര ചേര്‍ക്കണം. ഈ ക്വാര്‍ട്ടറില്‍ നികുതി അടച്ചിരിക്കണമെന്നില്ല. ഇങ്ങനെ എത്ര പേരുണ്ടോ അവരുടെ എണ്ണത്തിനനുസരിച്ച് നിരകള്‍ ചേര്‍ക്കുക.

ഇവിടെ നമ്മുടെ ഉദാഹരണത്തില്‍ നോണ്‍ ഗസറ്റഡ് വിഭാഗത്തിലുള്ള Rosy Mathew എന്ന ഉദ്യോഗസ്ഥ അവസാന ക്വാര്‍ട്ടറില്‍ തീരെ നികുതി അടച്ചിട്ടില്ല. ഇതിനു മുമ്പുള്ള ക്വാര്‍ട്ടറുകളിലും നികുതി അടച്ചിട്ടില്ല എന്ന് അനുമാനിക്കുക. അപ്പോള്‍ ആറ് പേരില്‍ 5 പേര്‍ക്കും നിരകള്‍ ഇന്‍സര്‍ട്ട് ചെയ്താല്‍ മതി. എന്നാല്‍ ഗസറ്റഡ് ഉദ്യോഗസ്ഥരില്‍ 4 പേരുള്ലതില്‍ 4 പേരും നികുതി അടച്ചിട്ടുണ്ട്. അപ്പോള്‍ അവര്‍ നാലു പേര്‍ക്കും നിരകള്‍ ഇന്‍സര്‍ട്ട് ചെയ്യണം. ഇങ്ങിനെ ആകെ 9 നിരകള്‍ ഇന്‍സര്‍ട്ട് ചെയ്യേണ്ടി വരും. കോളം ഇന്‍സര്‍ട്ട് ചെയ്യുന്നതിന് Annexure II (Salary Details) എന്ന ഫോമില്‍ താഴെ കാണുന്ന Add Rows എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ വേണ്ടത്ര നിരകളുടെ എണ്ണം നല്‍കി OK ബട്ടണ്‍ അമര്‍ത്തുക.
ഇനി ഓരോ നിരയിലും ഓരോ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ എന്‍റര്‍ ചെയ്യുന്നതെങ്കിനെ എന്നു നോക്കാം.
കോളം 1, 2 എന്നിവയില്‍ നമ്മള്‍ ഒന്നും നല്‍കേണ്ടതില്ല.
കോളം -3 ല്‍ ഉദ്യോഗസ്ഥന്‍റെ പാന്‍ നമ്പര്‍ നല്‍കുക
കോളം -4 ല്‍ ഉദ്യോഗസ്ഥന്‍റെ പേര് നല്‍കുക
കോളം -5 ല്‍ Deductee Type സെലക്ട് ചെയ്യുക. സീനിയര്‍ സിറ്റിസണല്ലാത്ത പുരുഷന്മാരാണെങ്കില്‍ Others എന്നത് സെലക്ട് ചെയ്താല്‍ മതി.
കോളം-6  Date from which employed with current Employer : ഈ ഉദ്യോഗസ്ഥന്‍ ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ ആരംഭം മുതല്‍ തന്നെ ഈ സ്ഥാപനത്തിലുണ്ടെങ്കില്‍ ഇവിടെ 01/04/2015 എന്ന് നല്‍കിയാല്‍ മതി. അതിന് ശേഷം ജോയിന്‍ ചെയ്തതാണെങ്കില്‍ ജോയിന്‍ ചെയ്ത തിയതി നല്‍കുക.

കോളം -7 Date to which employed with current employer :  ഈ ഉദ്യോഗസ്ഥന്‍ സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനം വരെ നിലവിലുണ്ടായിരുന്നെങ്കില്‍ 31/03/2016 എന്ന് നല്‍കുക. അതല്ലെങ്കില്‍ സ്ഥാപനത്തില്‍ നിന്നും വിടുതല്‍ ചെയ്ത തിയതി നല്‍കുക.
കോളം -8 Taxable amount on which tax deducted by the current employer : ഈ ഉദ്യോഗസ്ഥന്‍ ഈ സ്ഥാപനത്തില്‍ നിന്നും വാങ്ങിയെ Gross Salary ചേര്‍ക്കുക. വാടക വീട്ടില്‍ താമസിക്കുകയും HRA കുറവ് ചെയ്യാന്‍ അര്‍ഹതയുമുള്ളവരാണെങ്കില്‍ ആ തുക കഴിച്ചുള്ള ബാക്കിയാണ് ഇവിടെ നല്‍കേണ്ടത്.

കോളം -9  Reported taxable amount on which tax deducted by previous employer: ഈ ഉദ്യോഗസ്ഥന്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതിന് മുമ്പ് മറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ടെങ്കില്‍ അവിടെ നിന്നും വാങ്ങിയ Gross Salary ആണ് ഇവിടെ ചേര്‍ക്കേണ്ടത്. ഇത് മുന്‍സ്ഥാപനത്തില്‍ നിന്നും ലഭിച്ച LPC വെച്ച് മനസ്സിലാക്കാം.

കോളം -10 ല്‍ നാം ഒന്നും ചേര്‍ക്കേണ്ടതില്ല. മൊത്തം ലഭിച്ച വരുമാനം ( 8+9 ) സ്വമേധയാ ഫില്‍ ചെയ്യും.
കോളം -11 Deduction under section 16(II) : ഈ കോളത്തില്‍ Entertainment Allowance ആണ് ചേര്‍ക്കേണ്ടത്. അത് ലഭിക്കുന്നില്ലെങ്രില്‍ ഇവിടെ പൂജ്യം ചേര്‍ക്കുക
കോളം -12 Deduction under section 16(III): ഇവിടെ ഈ സാമ്പത്തിക വര്‍ഷം ഈ ഉദ്യോഗസ്ഥന്‍ മൊത്തം അടച്ച പ്രൊഫഷണല്‍ ടാക്സ് ചേര്‍ക്കുക.

കോളം 13, 14 എന്നിവ സ്വമേധയാ ഫില്‍ ആയിക്കൊള്ളും. നമ്മള്‍ ഒന്നും ചേര്‍ക്കണ്ടതില്ല. 

കോളം -15 Income under ...any other head : ഇവിടെ ഈ ഉദ്യോഗസ്ഥന് മറ്റു വല്ല വരുമാനങ്ങളുമുണ്ടെങ്കില്‍ അത് നല്‍കുക. ഹൗസിംഗ് ലോണിന്‍റെ പലിശ ഉണ്ടെങ്കില്‍ അത് ഇവിടെ മൈനസ് ഫിഗറായി ( '-' ചിഹ്നം ചേര്‍ത്ത്) കാണിക്കുക.

കോളം -16 ല്‍ Gross Total Income സ്വമേധയാ ഫില്‍ ആവുന്നതാണ്.
കോളം -17 ല്‍ 80C, 80CCC, 80CCD(1) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള ആകെ ഡിഡക്ഷന്‍ ചേര്‍ക്കേണ്ടതാണ്. പരമാവധി 150000 രൂപ.

കോളം -18 ല്‍ ഒന്നും ചേര്‍ക്കേണ്ടതില്ല. അത് ഈ സാമ്പത്തിക വര്‍ഷത്തിന് ബാധകമല്ല.

കോളം -19 Amount Deductible under Section 80CCG : രാജീവ് ഗാന്ധി ഇക്വിറ്റി സേവിംഗ് സ്കീമില്‍ അനുവദനീയമായ കിഴിവ് ഇതില്‍ ചേര്‍ക്കുക. ഇല്ലെങ്കില്‍ 0 ചേര്‍ക്കുക.

കോളം -20 Amount deductible under any other provision of Chapter VIA ; ചാപ്റ്റര്‍ VI-A പ്രകാരമുള്ള മറ്റ് കിഴിവകളുടെ ആകെ തുകയാണ് ഇവിടെ കാണിക്കേണ്ടത്. ഉദാഹരണമായി  80D,  80DD,  80DDB, 80E, 80U തുടങ്ങിയവ

കോളം -21 ല്‍ ചാപ്റ്റര്‍ VI-A പ്രകാരമുള്ള ഡിഡക്ഷനുകളുടെ തുക വരുന്നതായി കാണാം

കോളം -22 ല്‍ ആകെ വരുമാനത്തില്‍ നിന്നും ഡിഡക്ഷനുകള്‍ കുറച്ചുള്ള ടാക്സബിള്‍ ഇന്‍കം വരുന്നതായി കാണാം. ഇത് ഉദ്യോഗസ്ഥര്‍ നമുക്ക് നല്‍കിയ ആധായ നികുതി സ്റ്റേറ്റ്മെന്‍റുകളിലുള്ള തുകയുമായി തുല്യമായി വരണം.

കോളം -23 ഇവിടെ മൊത്തം അടക്കാനുള്ള ടാക്സ് ചേര്‍ക്കുക. 87 (A) പ്രകാരമുള്ള പരമാവധി 2000 രൂപ റിബേറ്റും കഴിഞ്ഞതിന് ശേഷമുള്ള തുകയാണ് ഇവിടെ ചേര്‍ക്കേണ്ടത്. ഇത് ഇന്‍കം ടാക്സ് സ്റ്റേറ്റുമെന്‍റുകളുടെ സഹായത്തോടെ ഫില്‍ ചെയ്യാവുന്നതാണ്.

കോളം -24 Surcharge  : ഇവിടെ പൂജ്യം ചേര്‍ക്കുക. കാരണം ഇത് ഒരു കോടിയിലധികം വരുമാനമുള്ളവര്‍ക്ക് മാത്രമുള്ളതാണ്.

കോളം -25  Education Cess : ഇവിടെ കോളം 23 ല്‍ നല്‍കിയ തുകയുടെ 3 ശതമാനം കണക്കാക്കി സെസ് എന്‍റര്‍ ചെയ്യുക.

കോളം -26 Income Tax Relief u/s 89(1) : ഇവിടെ അരിയര്‍ സാലറി ലഭിച്ചതിന്‍റെ ഫലമായി ടാക്സ് റിലീഫ് കാല്‍ക്കുലേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് എന്‍റര്‍ ചെയ്യുക. 10E ഫോം സമര്‍പ്പിച്ചിരിക്കണം. 

കോളം -27 Net Tax Payable : ഇത് സ്വമേധയാ കാല്‍ക്കുലേറ്റ് ചെയ്തു വരുന്നു. ഇത് ഉദ്യോഗസ്ഥന്‍ നല്‍കിയ സ്റ്റേറ്റ്മെന്‍റുമായി ഒത്തു നോക്കുക.

കോളം -28 Total amount of TDS by the current employer for the whole year : ഇവിടെ ഈ ഉദ്യോഗസ്ഥന്‍റെ ശമ്പളത്തില്‍ നിന്നും ഈ വര്‍ഷം ആകെ നാലു ക്വാര്‍ട്ടറുകളിലും കൂടി പിടിച്ചെടുത്ത നികുതി ചേര്‍ക്കുക.

കോളം -29 Reported Amount of TDS by previous employer  ഉദ്യോഗസ്ഥന്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതിന് മുമ്പ് മറ്റേതെങ്കിലും സ്ഥാപനത്തില്‍ ജോലി ചെയ്യുകയും അവിടെ നിന്നും നികുതി പിടിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ ആ തുകയാണ് ഇവിടെ കാണിക്കേണ്ടത്. ഇതും LPC വെച്ച് മനസ്സിലാക്കാം.

കോളം -30 ല്‍ മൊത്തം നികുതി പിടിച്ചത് സ്വമേധയാ കാല്‍ക്കുലേറ്റ് ചെയ്യും
കോളം -31 Shortfall in Tax Deductions : ഇതില്‍ ഈ ഉദ്യോഗസ്ഥന്‍ അടച്ച നികുതിയും അടക്കേണ്ടിയിരുന്ന നികുതിയും തമ്മിലുള്ള വ്യത്യാസം കാണിക്കും. മൈനസ് ഫിഗര്‍ ആണ് കാണിക്കുന്നതെങ്കില്‍ ഇയാള്‍ അടക്കേണ്ടതിലധികം നികുതി അടച്ചിട്ടുണ്ട് എന്നര്‍ത്ഥം. അല്ലെങ്കില്‍ ഇയാള്‍ വേണ്ടത്ര നികുതി അടച്ചിട്ടില്ല എന്നര്‍ത്ഥം.

കോളം -32 Whether tax deducted at higher rate due to non furnishing of PAN : പാന്‍ നമ്പര്‍ ലഭിക്കാത്ത ആരെങ്കിലുമുണ്ടെങ്കില്‍ അത്തരക്കാരുടെ കയ്യില്‍ നിന്നും 20 ശതമാനം അധികം നികുതി ഈടാക്കണമെന്നാണ് നിയമം. അങ്ങനെ ഏതെങ്കിലും ഉദ്യോഗസ്ഥന്‍റെ കയ്യില്‍ നിന്നും അധികം നിരക്കില്‍ നികുതി ഈടാക്കിയിട്ടുണ്ടെങ്കില്‍ ഇവിടെ Y എന്ന് സെലക്ട് ചെയ്യുക. അല്ലെങ്കില്‍ N എന്ന് സെലക്ട് ചെയ്യുക.
ഇതോടു കൂടി ഒരു ഉദ്യോഗസ്ഥന്‍റെ കാര്യങ്ങള്‍ എന്‍റര്‍ ചെയ്തു കഴിഞ്ഞു. ഇതേ രീതിയില്‍ ഈ വര്‍ഷം എപ്പോഴെങ്കിലും നികുതി പിടിച്ചിട്ടുള്ള എല്ലാ ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ എന്‍റര്‍ ചെയ്യുക. ആയത് കൊണ്ട് Annexure-I ല്‍ പേരു ചേര്‍ക്കാത്ത ആളുകളുടെ വിവരങ്ങളും Annexure-I ല്‍ വരാം എന്നോര്‍ക്കുക. എല്ലാ ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ ചേര്‍ത്തു കഴിഞ്ഞാല്‍ ഇതുവരെ ചെയ്ത കാര്യങ്ങള്‍ SAVE ബട്ടണ്‍ അമര്‍ത്തി സേവ് ചെയ്യുക.

ഇതോടു കൂടി ഡാറ്റാ എന്‍ട്രി പൂര്‍ണ്ണമായി.






7) Validate File


ഡാറ്റാ എന്‍ട്രി നടത്തിയ വിവരങ്ങളില്‍ തെറ്റുകളൊന്നും കടന്നു കൂടിയിട്ടില്ല എന്ന് ഉറപ്പു വരുത്തുന്നതിന് വേണ്ടി ഫയല്‍ വാലിഡേറ്റ് ചെയ്യുന്നതാണ് അടുത്ത പ്രക്രിയ
ഇതിനു വേണ്ടി ഫോമിന്‍റെ ഏറ്റവും താഴെ കാണുന്ന Create File എന്ന ബട്ടണില്‍ അമര്‍ത്തുക. അപ്പോള്‍ താഴെ കാണുന്ന വിന്‍ഡോ ലഭിക്കും. ഇതില്‍ രണ്ടാമത്തെ നിരയില്‍ Error/Upload & Statitstics Report File Path എന്നതിനു നേരെയുള്ള Browse ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

 തുടര്‍ന്ന് താഴെ കാണുന്ന തരത്തില്‍ Specify a file to create എന്ന ഒരു വിന്‍ഡോ പ്രത്യക്ഷപ്പെടും. അതില്‍ Save in എന്നതിന് നേരെ അനുയോജ്യമായ ഒരു ഫോള്‍ഡര്‍ സെലക്ട് ചെയ്യുക. File Name എന്നതിന് നേരെ സ്വമേധനയാ ഒരു ഫയല്‍ നെയിം ദൃശ്യമാകും അത് മാറ്റേണ്ടതില്ല. തുടര്‍ന്ന് Save ബട്ടണില്‍ അമര്‍ത്തുക.


അപ്പോള്‍ രണ്ടാമത്തെ നിരയില്‍ താഴെ കാണുന്ന പോലെ നമ്മള്‍ സെലക്ട് ചെയ്ത ഫയലിന്‍റെ പാത്ത് കാണാവുന്നതാണ്. ഇനി ഇതില്‍ കാണുന്ന Validate എന്ന ബട്ടണില്‍ അമര്‍ത്തുക.



ഇതോടെ വാലിഡേഷന്‍ പ്രോസസ് ആരംഭിക്കുന്നു. കാര്യങ്ങള്‍ എല്ലാം കൃത്യമാണെങ്കില്‍ File Validation Successful എന്ന് കാണിക്കുന്ന ഒരു മെസേജ് ബോക്സ് പ്രത്യക്ഷപ്പെടും.


തെറ്റുകള്‍ വല്ലത്തുമുണ്ടെങ്കില്‍ താഴെ കാണുന്ന തരത്തിലുള്ള ഒരു മെസേജ് ബോക്സ് ആണ് ലഭിക്കുക.എന്താണ് എറര്‍ എന്ന് കാണിച്ചുകൊണ്ടുള്ള ഒരു HTML ഫയലും ഇതോടൊന്നിച്ച് ജനറേറ്റ് ചെയ്തിരിക്കും. നമ്മള്‍ ഫയല്‍ ക്രിയേറ്റ് ചെയ്ത അതേ ഫോള്‍ഡറില്‍ തന്നെ 24QRQ4err.html എന്ന പേരില്‍ ഈ എറര്‍ സ്റ്റാറ്റിക്സ് ഫയല്‍ ക്രിയേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടായിരിക്കും. താഴെ കാണുന്ന മെസേജ് ബോക്സില്‍ OK ബട്ടണ്‍ അമര്‍ത്തുന്നതോട് കൂടി ഈ ഫയല്‍ തുറന്ന് വരും. ഇതിലെ തെറ്റിന്‍റെ വിശദീകരണങ്ങള്‍ നോക്കി കൃത്യമാക്കി വീണ്ടും വാലിഡേഷന്‍ പ്രോസസ് ആരംഭിക്കുക. File Validation Successful എന്ന മെസേജ് വരുന്നതു വരെ ഇത് ആവര്‍ത്തിക്കുക.




8) Prepapre your files for uploading by TIN Facilitation Centres


ഇനി നമ്മള്‍ ജനറേറ്റ് ചെയ്ത ഫയല്‍ തൊട്ടടുത്തുള്ള TIN Facilitation Centre (Karvy Agency മുതലായവ) ല്‍ അപ്‍ലോഡിംഗിന് സമര്‍പ്പിക്കേണ്ടതുണ്ട്. അതിന് വേണ്ടി നമ്മള്‍ ഫയല്‍ ക്രിയേറ്റ് ചെയ്ത ഫോള്‍ഡര്‍ തുറക്കുക. അതിനകത്ത് ഒരു പാട് ഫയലുകള്‍ കാണും.  ഇതില്‍ ഫയല്‍ ടൈപ്പ് എന്ന കോളത്തില്‍ FUV  എന്ന് കാണുന്ന (ഫയല്‍ എക്സറ്റന്‍ഷന്‍ .fuv) എന്നുള്ള ഫയല്‍ ഒരു സി.ഡി യിലേക്ക് റൈറ്റ് ചെയ്യുക. സംശയമുണ്ടെങ്കില്‍ ഈ ഫോള്‍ഡറിലെ എല്ലാ ഫയലുകളും റൈറ്റ് ചെയ്താലും കുഴപ്പമില്ല. 




ഇതു കൂടാതെ ഈ ഫോള്‍ഡറില്‍ 27 A_CHNG01234C_24Q_Q4 എന്നീ മാതൃകയില്‍ പേരുള്ള ഒരു പി.ഡി.എഫ് ഫയല്‍ കാണാം. ഈ 27 A ഫോറം പ്രിന്‍റെടുത്ത് ഡിസ്ബേര്‍സിംഗ് ഓഫീസര്‍ ഒപ്പും ഓഫീസ് സീലും വെച്ച് TIN Facilitation Centre  ല്‍ FUV ഫയലടങ്ങിയ സി.ഡി യോടൊപ്പം നല്‍കണം. ഇത് നിര്‍ബന്ധമാണ്. ഇല്ലെങ്കില്‍ ഈ ഏജന്‍സികള്‍ റിട്ടേണ്‍ അപ്‍ലോഡു ചെയ്യുന്നതല്ല.  ഫയല്‍ ക്രിയേഷനും വാലിഡേനും പൂര്‍ത്തീകരിച്ചതിനു ശേഷം എന്തെങ്കിലും തെറ്റുകള്‍ കാണപ്പെട്ടാല്‍ തിരുത്താം. പക്ഷെ തിരുത്തിയതിന് ശേഷം വീണ്ടും ഫയല്‍ ക്രിയേഷനും വാലിഡേഷനും വീണ്ടും ചെയ്യണം. മാത്രമല്ല പുതിയ 27A പ്രിന്‍റ് ചെയ്യുകയും വേണം. കാരണം 27A യുടെ മുകളിലായി  File Hash No. ജനറേറ്റ് ചെയ്യുന്നുണ്ട്. ഇത് ഓരോ തവണയും വ്യത്യസ്തമായിരിക്കും. നമ്മള്‍ അപ്‍ലോഡിങ്ങിന് കോപ്പി ചെയ്ത ഫയലില്‍ ഉള്ള അതേ File Hash No അല്ല 27A യില്‍ ഉള്ളതെങ്കില്‍ TIN Facilitation Centres ഇത് നിരസിക്കുന്നതാണ്.
  
നമ്മള്‍ സ്വന്തമായി റിട്ടേണ്‍ തയ്യാറാക്കുകയാണെങ്കില്‍ അപ്‍ലോഡു ചെയ്യുന്നതിനുള്ള തുച്ചമായ തുക മാത്രമെ വേണ്ടി വരികയുള്ളൂ





ടി.ഡി.എസ് റിട്ടേണ്‍ തയ്യാറാക്കുമ്പോള്‍ ഉയര്‍ന്നേക്കാവുന്ന 
പ്രധാന സംശയങ്ങള്‍
Annexure-II (Salary Details) പൂരിപ്പിക്കുമ്പോള്‍ നാഷണല്‍ പെന്‍ഷന്‍ സ്കമീമില്‍ (PRAN) നിക്ഷേപിച്ച തുക എവിടെ കാണിക്കും?
നാഷണല്‍ പെന്‍ഷന്‍ സ്കീമിന്‍റെ ഡിഡക്ഷന്‍ രണ്ട് തരത്തിലാണുള്ളത്. സാധാരണ ഗതിയില്‍ 80CCD(1) എന്ന സെക്ഷനിലാണ്. ഇത് Annexure-II വിലെ കോളം 17 ല്‍ 
80CCE പ്രകാരമുള്ള 1.5 ലക്ഷം എന്ന പരിധിയിലാണ് കാണിക്കേണ്ടത്. ഈ 1.5 ലക്ഷത്തില്‍ കവിഞ്ഞും നേഷണല്‍ പെന്‍ഷന്‍ സ്കീമില്‍ നിക്ഷേപമുണ്ടെങ്കില്‍ അത് 80CCD(2) എന്ന സെക്ഷനിലാണ് വരുന്നത്. ഇത് കോളം 20: Amount Deductible under any other Provisions of Charpter VI-A എന്നതിന്‍റെ കൂടെ കൂട്ടി കാണിച്ചാല്‍ മതി.

Annexure-II (Salary Details) ലെ കോളം-6 ല്‍ ഉദ്യോഗസ്ഥന്‍ ഈ എംപ്ലോയറുടെ കീഴില്‍ ജോലി ചെയ്ത തിയതി നല്‍കണമല്ലോ. എന്നാല്‍ ജനുവരി 2016 മുതല്‍ DDO യുടെ കീഴിലേക്ക് വന്ന ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്ക് ഇവിടെ ഏതു തിയതി നല്‍കണം ?
ഗസറ്റഡ് ഉദ്യോഗസ്ഥര്‍ ഒരു പക്ഷെ ഈ വര്‍ഷം ആരംഭം മുതല്‍ തന്നെ ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരായിരിക്കും. എന്നിരുന്നാലും അവരുടെ  2015 ഡിസംബര്‍ മാസത്തിലെ ശമ്പളം വരെയുള്ള ടി.ഡി.എസ് അതത് ട്രഷറി ഓഫീസര്‍മാരാണ് ചെയ്യേണ്ടത്. അതിനു ശേഷമുള്ളതേ ഇപ്പോഴത്തെ DDO ചെയ്യേണ്ടതുള്ളൂ. ഇവരുടെ 2016 ജനുവരി മുതലുള്ള ശമ്പളമാണ് DDO വാങ്ങിക്കൊടുത്ത് എന്നത് കൊണ്ട് ഇവിടെ 01/01/2016 എന്ന് നല്‍കിയാല്‍ മതിയാകും.

No comments:

Post a Comment