നൂൺ മീൽ പുതിയസൈറ്റ് താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

എക്സ്പെൻഡിച്ചർ, LSS/USS സൈറ്റ് താഴെ

...

പുതിയ. എന്‍.എം.പി നൂണ്‍ മീല്‍ പേജില്‍ ഉച്ചഭക്ഷണ കണക്കുകള്‍ എളുപ്പത്തില്‍ ചെയ്യുവാനുള്ള സോഫ്റ്റ് വെയര്‍ നൂണ്‍മീല്‍ പേജില്‍.പുതിയഫോമുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. .MDM സൈറ്റ് നൂണ്‍ മീല്‍ പേജില്‍ .MDM സൈറ്റ് എല്ലാ ദിവസവും 2.30 നു മുന്‍പ് അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ കണ്ടിജന്‍റ് ചാര്‍ജ് അനുവദിക്കുന്നതല്ല.. .ദേശീയ സമ്പാദ്യ പദ്ധതി റിപ്പോര്‍ട്ട് എല്ലാ മാസവും 5 നുമുന്‍പ് സമര്‍പ്പിക്കണം. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Monday, 19 June 2017

സർ ,
        പ്രധാനാദ്ധ്യാപകർ ചെയത സത്കൃത്യത്തിനു നന്ദി.  ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ  അധികമുള്ള പുസ്തകങ്ങൾ സംബന്ധിച്ച വിവരം ഇവിടെ കൊടുക്കുന്നു. പുസ്തകം ആവശ്യമുള്ളവർ ഏറ്റവും അടുത്തുള്ള വിദ്യാലയവുമായി ബന്ധപ്പെട്ട്  കൈപറ്റു രസീത്  നൽകി പുസ്തകം ശേഖരിച്ച് വിതരണം ചെയ്യുക. പുസ്തകം അധികമുള്ള പ്രധാനാദ്ധ്യാപകർ, പുസ്തകം  ആവശ്യമുള്ള  ഈ  ഉപജില്ലയിലെ  ഗവ/ എയിഡഡ്‌ പ്രധാനാദ്ധ്യാപകർക്ക്  ഒപ്പും സീലുമുള്ള രസീത് വാങ്ങി വച്ച് വിതരണം ചെയ്യണം.
ഈ പ്രവർത്തനം കഴിവതും നാളെ (20/ 06 / 2017 ) പൂർത്തിയാക്കണം . 
എന്നിട്ടും പുസ്തകങ്ങൾ ആവശ്യമെങ്കിൽ  21 ന്  ചുമതലയുള്ള ശ്രീ . പ്രതീഷിനെ  വിവരമറിയിക്കുക 
സർ,
             ഉപജില്ലയിലെ വിദ്യാലയങ്ങളിൽ വിവിധ ക്ളബ്ബുകൾ ജൂൺ 20 നകം പ്രവർത്തനമാരംഭിക്കണം .ഒരു കുട്ടി ഒരു ക്ലബ്ബിലെങ്കിലും അംഗമായി പ്രവർത്തിക്കുന്നു എന്നുറപ്പു വരുത്തണം .വിവിധ വിദ്യാലയങ്ങളിലെ ക്ലബ്ബ് രൂപവത്ക്കരണം സംബന്ധിച്ച വിവരങ്ങൾ പ്രതിമാസ റിപ്പോർട്ടിൽ പരാമര്ശിക്കുമല്ലോ ? (റിപ്പോർട്ടുകൾ ഡി ടി പി ചെയ്ത് ചിത്രങ്ങൾ ഉൾപ്പെടുത്തി  ഇ  മെയിലാക്കുന്നതല്ലേ സൗകര്യം. ?സ്ക്കൂളിലെ കംപ്യുട്ടറും അദ്ധ്യാപകരുടെ സഹായവും ഉപയോഗിക്കാൻ പരമാവധി ശ്രമിക്കണം . )

        ഉപജില്ലാ തലത്തിൽ വിദ്യാരംഗം, ശാസ്ത്രം ,സാമൂഹ്യശാസ്ത്രം ,ഗണിതം , പ്രവൃത്തിപരിചയം  ക്ലബ്ബ് കൺവീനർമാരുടെ തെരഞ്ഞെടുപ്പ് ജൂൺ 24  നകം പൂർത്തിയാക്കണം  . ഓരോ  ക്ലബ്ബിന്റെയും പൊതുയോഗം ഒരു നവ്യാനുഭവമാക്കാൻ നിലവിലുള്ള കൺവീനർ ശ്രദ്ധിക്കുമല്ലോ ?  വിദ്യാർത്ഥികളുടെ പഠനസമയം നഷ്ടപ്പെടാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണം .യോഗത്തിന്റെ സംഘാടനം സംബന്ധിച്ച ചെറുവിവരണം ഫോട്ടോ സഹിതം അയച്ചാൽ നന്നായിരിക്കും.  വിവിധ ക്ലബ്ബ്കളുടെ  ജനറൽബോഡി  നടന്ന സ്ഥലവും സമയവും ,തിരഞ്ഞെടുക്കപ്പെട്ട കൺവീനരുടെ  ഫോണ് നമ്പർ സഹിതമുള്ള വിലാസവും ജൂൺ 24  നു തന്നെ ഉപജില്ലാ  മെയിലിലോ  (aeo tpban2017@gmail .com ) എസ് എം എസ്  / വാട്സപ്പ് സന്ദേശമായോ (9446612400  ) അറിയിക്കണം . 


                                                                                                                    എ  ഇ  ഒ

No comments:

Post a Comment