ഓണ്‍ലൈന്‍ പി.എഫ് വെരിഫിക്കേഷന്‍ 19.12.2015 ന് മുന്‍പ്
KASEPF ഓണ്‍ലൈനാകുന്നതുമായി ബന്ധപ്പെട്ട് നാം അക്കൗണ്ട് നമ്പര്‍ വെരിഫിക്കേഷന്‍ ഒരു പ്രാവശ്യം നടത്തിയിരുന്നു.ഇത് ഓണ്‍ലൈനായി എന്‍റര്‍ ചെയ്തതിനുശേഷം കൃത്യതയ്ക്കുവേണ്ടി വീണ്ടുമൊരിക്കല്‍ക്കൂടി സൈറ്റില്‍ അക്കൗണ്ട് നമ്പര്‍ വെരിഫൈ ചെയ്യണമെന്ന്ആവശ്യപ്പെടുന്നു .അവസാന തീയ്യതി 19.12.2015 എങ്ങനെ വെരിഫൈ ചെയ്യാമെന്ന് തുടര്‍ന്ന് വായിക്കുക
gainpf.kerala.gov.in വെബ്‌സൈറ്റ് തുറന്ന് ഓരോ പി.എഫ് വരിക്കാരന്‍റെയും സ്പാര്‍ക്ക് പെന്‍നമ്പര്‍ യൂസര്‍ നെയിം ആയും, ജനനതീയ്യതി പാസ്സ് വേര്‍ഡ് ആയും (ജനനതീയ്യതി ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ പെന്‍ നമ്പര്‍ തന്നെ പാസ്സ് വേര്‍ഡ് ആയി ഉപയോഗിക്കുക) ലോഗിന്‍ ചെയ്താല്‍ വെബ്‌സൈറ്റില്‍ കാണുന്ന പി.എഫ് അക്കൗണ്ട് നമ്പരും അതാത് വരിക്കാരുടെ സേവന പുസ്തകത്തിലുള്ള പി.എഫ് അക്കൗണ്ട് നമ്പരും ഒന്നു തന്നെയാണോ എന്ന് പരിശോധിച്ച് വ്യത്യാസം ഉണ്ടെങ്കില്‍ 19.12.2015 ന് മുന്‍പായി ജില്ലാ പി.എഫ് ഓഫീസില്‍ രേഖാമൂലം അറിയിക്കേണ്ടതാണ്.അതിനു ശേഷം ഏതെങ്കിലും പി.എഫ് അക്കൗണ്ട് നമ്പറുകളില്‍ എന്തെങ്കിലും പിശക് കണ്ടെത്തിയാല്‍ അതിന്‍റെ ഉത്തരവാദിത്തം പ്രധാനാദ്ധ്യാപകര്‍ക്കായിരിക്കും .സര്‍ക്കുലര്‍1 (ക്ലിക്ക്)-സര്‍ക്കുലര്‍2 (ക്ലിക്ക്)-സൈറ്റ് ഇവിടെ.
No comments:
Post a Comment