സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്.സഹായ താള്‍ താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

ETSB/BIMS സൈറ്റ് താഴെ ഇടതുവശത്ത്

...

സ്കൂള്‍ വിക്കി സൈറ്റ് ഇടതുവശത്ത്. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Wednesday, 27 April 2016

ഈ മാസം മുതല്‍ പി.ഒ.സി ഇല്ലാതാവുകയാണ്.ട്രഷറിയില്‍ നിന്ന് നേരിട്ട് അതാത് ജീവനക്കാരുടെ അക്കൗണ്ടിലേയ്ക്ക്  വേതനം എത്തിച്ചേരും.അതിനായി നാഷണലൈസ്ഡ് ബാങ്കില്‍ അക്കൗണ്ട് തുടങ്ങുകയും ,അക്കൗണ്ട് നമ്പരും ഐ.എഫ്.എസ്.സി കോഡും സ്പാര്‍ക്കില്‍ രേഖപ്പെടുത്തുകയും വേണം.Salary Matters-Changes in the Month-Present Salary-യില്‍ ആവശ്യമായ വിവരങ്ങള്‍ ചേര്‍ക്കാവുന്നതാണ്.

വലുതായി കാണാന്‍ ക്ലിക്ക്

ഹെഡ്മാസ്റ്റര്‍ മാറുമ്പോള്‍ എന്തൊക്കെ ചെയ്യണം....

ഒരു വിദ്യാലയത്തിലെ ഹെഡ്മാസ്റ്റര്‍ റിട്ടയര്‍ ചെയ്യുകയോ സ്ഥലം മാറിപ്പോവുകയോ ചെയ്താല്‍ പുതിയതായി സ്ഥാനമേല്‍ക്കുന്ന മേലധികാരി ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്? ഇതേക്കുറിച്ച് പലര്‍ക്കും പല ആശങ്കകളാണ്. വളരെ ചെറിയൊരു നടപടിക്രമം മാത്രമേ ഇതുമായി ബന്ധപ്പെട്ട് സ്പാര്‍ക്കില്‍ ചെയ്യാനുള്ളു. ഇതേക്കുറിച്ച് എറണാകുളം ഐടി@സ്ക്കൂള്‍ മാസ്റ്റര്‍ ട്രെയിനറായ അനില്‍കുമാര്‍ സാര്‍ ചുവടെ വിശദമാക്കിയിരിക്കുന്നു.


സ്പാര്‍ക്കിന്റെ കീഴിലുള്ള ഏതൊരു ഓഫീസിലും നിലവിലുള്ള DDO മാറി പുതിയ ആള്‍ വരുമ്പോള്‍ ഓഫീസില്‍ നിന്നും ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്. info.spark.gov.in എന്ന SPARK സൈറ്റില്‍ നിന്നോ ചുവടെ കാണിച്ചിരിക്കുന്ന ലിങ്കില്‍ നിന്നോ Form3,Form 5 ഇവ ഡൗണ്‍ലോഡ് ചെയ്ത്, പ്രിന്റെടുത്തു്, അതില്‍ എല്ലാ വിവരങ്ങളും എഴുതിചേര്‍ത്ത്, ഒപ്പ്, സീല്‍ എന്നിവ സഹിതം സ്കാന്‍ ചെയ്ത് info@spark.gov.in ലേക്ക് മെയില്‍ ചെയ്യുക. 

  1. Form 3 (Nomination/Change of DDO)
  2. Form 5 (Setting Controlling Officer)

പുതിയ ആള്‍ വരാത്ത സാഹചര്യത്തില്‍ സീനിയര്‍ ആയിട്ടുള്ള ആളുടെ വിവരങ്ങള്‍ വച്ച് ഈ ഫോമുകള്‍ അയക്കുക. എയിഡഡ് സ്കൂളുകള്‍ Form 3 (Nomination/Change of DDO) മാത്രം അയച്ചാല്‍ മതി. എയിഡഡ് സ്കൂളുകളുടെ Controlling Officer അതാത് PA/Superintendent ആയതിനാലാണ് Form 5 അയക്കേണ്ടാത്തത്. 

ബില്ലില്‍ PA/ Superintendent ന്റെ പേര് വരേണ്ടതുണ്ടെങ്കില്‍, എന്നു മുതലാണോ PA/ Superintendent ഈ ഓഫീസിന്റെ ചാര്‍ജ് എടുത്തത് ആ ഡേറ്റ് , PA/ Superintendent യുടെ PEN, Office Name (PA/ Superintendent ന്റെ) എന്നിവ കാണിച്ച്, info.spark.gov.in / ജില്ലാ ട്രഷറീലെ Help Desk ലോ DMU നോ ഒരു റിക്വസ്റ്റ് അയക്കുക.DDO Change ന് ഇപ്പോള്‍ ഈ ഒരു മാര്‍ഗ്ഗമേ ഉള്ളൂ. പുതിയ DDO ചാര്‍ജ് എടുക്കുമ്പോള്‍ ഈ രീതിയില്‍ തന്നെ DDO Change ചെയ്യാവുന്നതാണ്. എപ്പോഴും DDO യുടെ Retirement Date (സ്പാര്‍ക്കിലേത്) ആവുന്നതിന് മുമ്പേ ഈ പറഞ്ഞ കാര്യങ്ങള്‍ ചെയ്തു വയ്ക്കുന്നത് നന്ന്.

ഈ കൂട്ടത്തില്‍ മറ്റൊരു കാര്യം കൂടി പറഞ്ഞോട്ടെ (പലരും ചോദിക്കുന്ന ഒന്ന്). സറണ്ടര്‍ ബില്ലു പ്രോസസ്സ് ചെയ്യുമ്പോഴും സറണ്ടര്‍ ഓര്‍ഡര്‍ എടുക്കുമ്പോഴും നമ്മുടെ ഓഫീസില്‍ ഇല്ലാത്ത ചിലരുടെ പേര് അതില്‍ കണ്ടു വരുന്നു. ഓര്‍ഡര്‍ നമ്പര്‍ കൊടുക്കുമ്പോള്‍ നാലക്ക നമ്പര്‍ ഉപയോഗിച്ചാല്‍ മതി. ഒറ്റ അക്ക നമ്പര്‍ മറ്റു ചില ഓഫീസുകളുടെ കോഡ് നമ്പര്‍ ആയതുകൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നതെന്നു തോന്നുന്നു.

No comments:

Post a Comment