നൂൺ മീൽ പുതിയസൈറ്റ് താഴെ

നിര്‍ദ്ദേശങ്ങള്‍ താഴെ

എക്സ്പെൻഡിച്ചർ, LSS/USS സൈറ്റ് താഴെ

...

പുതിയ. എന്‍.എം.പി നൂണ്‍ മീല്‍ പേജില്‍ ഉച്ചഭക്ഷണ കണക്കുകള്‍ എളുപ്പത്തില്‍ ചെയ്യുവാനുള്ള സോഫ്റ്റ് വെയര്‍ നൂണ്‍മീല്‍ പേജില്‍.പുതിയഫോമുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. .MDM സൈറ്റ് നൂണ്‍ മീല്‍ പേജില്‍ .MDM സൈറ്റ് എല്ലാ ദിവസവും 2.30 നു മുന്‍പ് അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ കണ്ടിജന്‍റ് ചാര്‍ജ് അനുവദിക്കുന്നതല്ല.. .ദേശീയ സമ്പാദ്യ പദ്ധതി റിപ്പോര്‍ട്ട് എല്ലാ മാസവും 5 നുമുന്‍പ് സമര്‍പ്പിക്കണം. .കണ്ണൂര്‍ ഡയറ്റ് ബ്ലോഗ് ഇടതുവശത്ത്.. ...എസ്.റ്റി.ഗ്രാന്‍റുകളുടെ അക്വിറ്റന്‍സ് ക്ലിക്ക് ഫോര്‍ പേജില്‍ .ഏറ്റവും പുതിയ വാര്‍ത്തകള്‍ നമ്മുടെ ബ്ലോഗില്‍....എല്ലാ മാസവും ആവശ്യമുള്ള ഫോമുകള്‍ക്ക് Click For പേജ്....

Friday, 16 June 2017

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അറിയിപ്പുകള്‍

Sir,
തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ പ്രധാന അധ്യാപകരുടെ യോഗം 17 /06 /2017  തീയ്യതി ഉച്ചക്ക് 12  മണിക്ക് തളിപ്പറമ്പ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ വെച്ച് നടക്കുന്നതാണ് .  എല്ലാ പ്രധാന അധ്യാപകരും കൃത്യസമയത്ത് തന്നെ എത്തി ചേരേണ്ടതാണ്.  1 , 2   ക്ലാസ്സുകളിലെ വർക്ക് ബുക്കും ( WORK BOOK ) നാളെ വിതരണം ചെയ്യുന്നതാണ്.  എല്ലാ പ്രധാന അധ്യാപകരും ആയതു നാളെ തന്നെ കൈപ്പറ്റേണ്ടതാണ് 
  ഗൂഗിൾ മാപ്പിൽ വിദ്യാലയത്തിൻറെ വിലാസം /വിവരങ്ങൾ , ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്യാത്ത വിദ്യാലയങ്ങൾ, വിദ്യാലയത്തിൻറെ നെയിം ബോർഡ് (സ്‌കൂളിന്റെ പേര് കാണുന്ന ഫോട്ടോ) , വിലാസം എന്നിവ ഗൂഗിൾ മാപ്പിൽ അപ്‌ലോഡ് ചെയ്തു നാളത്തെ (17/06/2017 ) യോഗത്തിൽ വിവരം അറിയിക്കേണ്ടതാണ് .   ജില്ലാ കളക്ടർ ഇക്കാര്യത്തിൽ റിപ്പോർട്ട് അവശ്യപ്പെട്ടതിനാൽ ഇക്കാര്യം അതീവ ഗൗരവത്തോടെ കാണേണ്ടതും സമയബന്ധിതമായി വിവരങ്ങൾ അപ്‌ലോഡ് ചെയ്യേണ്ടതുമാണ് .  ഇക്കാര്യത്തിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ സ്‌കൂൾ ഫോട്ടോയുമായി (സി ഡി യിലോ ഫോണിലോ  ) ഓഫീസുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ് 

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി യുമായി ബന്ധപ്പെട്ട പത്തിന മാർഗനിർദേശങ്ങൾ സംബന്ധിച്ച സർക്കുലർ . എൻ എം (എ )1 /40001 /2017 /ഡി പി ഐ  തീയതി 12 -6 -2017 അനന്തര നടപടികൾക്കായി  ഇതോടൊപ്പം ഉള്കൊള്ളിക്കുന്നു പ്രധാനാദ്ധ്യാപകർ സർക്കുലർ കൈപറ്റിയെന്ന രസ്വീത് നാളെ തന്നെ (17 -6 -2017 ) ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതാണ്
സര്‍ക്കുലര്‍ ഇവിടെ 
 2 -6 -2017  ന് ഈ  ഓഫീസിൽ നിന്നും ഈ  മെയിൽ ചെയ്ത  2017 -18 ലെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി സംബന്ധിച്ചുള്ള പൊതുവായ  മാർഗനിർദേശങ്ങൾ അടങ്ങിയ സർക്കുലറിന്റെ ( എൻ എം (എ )1 /39000  /2017 /ഡി പി ഐ  തീയതി 30 -5 -2017 )പകർപ്പ് പീ ടീ എ  പ്രസിഡന്റ് , മദർ പി ടി എ പ്രസിഡന്റ് ,പാചകക്കാരി എന്നിവർക്കു നൽകി കൈപറ്റു രസീത് സൂക്ഷിക്കേണ്ടതാണ് .
പ്രധാനാദ്ധ്യാപകർ സർക്കുലർ കൈപറ്റിയതിന്റെ  രസ്വീത് അടിയന്തിരമായി   ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതാണ്(പേജ് 17 കാണുക )
സര്‍ക്കുലര്‍ ഇവിടെ

                                                  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ 


No comments:

Post a Comment